Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]
സംസാരിക്കുന്നുണ്ടായിരുന്നു. ഷോപ്പിലെ കാര്യങ്ങളോ മറ്റോ ആവണം. പക്ഷേ എന്റെ മനസ്സ് അതൊന്നും ശ്രദ്ധിക്കാതെ, എന്നെ ഈ നരകത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടുത്താം എന്ന ആലോചനയിലുമായി വേറേതോ ലോകത്തായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് അല്പം നീട്ടി വളർത്തിയ മുടിയും, കണ്ണടയും, കയ്യിൽ ഒരു വലിയ ബാഗും തൂക്കി ഒരാൾ വന്നത്.
അവൻ ഞങ്ങളുടെ തൊട്ടുമുന്നിൽ വന്ന് നിന്നിട്ട്, വളരെ പ്രതീക്ഷയോടെ ചോദിച്ചു:
"ഹലോ... എന്നെ മനസ്സിലായോ?"
ഇതേത് മൈരൻ? ഞാൻ അവനെ അടിമുടി ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കിരണും ആലോചനയിലായി. അവനെ കണ്ടിട്ട് എനിക്കെവിടെയോ ഒരു പരിചയം തോന്നുന്നുണ്ടെങ്കിലും പെട്ടെന്ന് ആളെ പിടികിട്ടിയില്ല. ഞങ്ങൾക്ക് മനസ്സിലായില്ല എന്ന് അവന് മനസിലായപ്പോൾ, ചെറിയൊരു ചമ്മലോടെ അവൻ തന്നെ സ്വയം പരിചയപ്പെടുത്തി:
"ഞാനാണ് സുമന നാരായണൻ... നമ്മൾ പ്ലസ്ടുവിൽ ഒരേ ബാച്ചിൽ ഉണ്ടായിരുന്നില്ലേ?"
സുമന നാരായണൻ! പെട്ടെന്നാണ് എനിക്ക് ആളെ ഓർമ്മ വന്നത്. പേര് പോലെ തന്നെ ഒരു അറു മൊണ്ണ.....
സ്പോർട്സിലോ കലാപരിപാടികളിലോ ഒന്നും യാതൊരു താല്പര്യവുമില്ലാതെ, എപ്പോ നോക്കിയാലും എന്തെങ്കിലും ഒക്കെ വലിയ പുസ്തകങ്ങൾ വായിച്ചിരിക്കുന്ന ഒരു പഠിപ്പിസ്റ്റ്!
ഞങ്ങളെപ്പോലുള്ള ബാക്ക്ബെഞ്ചേഴ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, പഠിക്കാൻ മാത്രം അറിയാവുന്ന ഒരു പുസ്തകം വിഴുങ്ങി..!
"അമ്പട കേമാ സുമനകുട്ടാ! ഇത് നീയായിരുന്നോ? ആകെ മാറിപ്പോയല്ലോടാ, പെട്ടെന്ന് കണ്ടപ്പോ മനസ്സിലായില്ല."
വലിയ സന്തോഷമൊന്നും ഇല്ലെങ്കിലും പഴയൊരു ക്ലാസ്സ്മേറ്റ് അല്ലെ, ഞങ്ങൾ ഒരുവിധം ചിരിച്ചുകൊണ്ട് അവനെ സ്വീകരിച്ചു.
"അതെ, കുറെ കാലമായല്ലോ കണ്ടിട്ട്."
എന്ന് പറഞ്ഞ് അവൻ യാതൊരു മടിയുമില്ലാതെ ഞങ്ങളുടെ തൊട്ടടുത്തുള്ള ബെഞ്ചിലേക്ക് വന്നിരുന്നു.
പോരാത്തതിന്, "ചേട്ടാ... എനിക്കൊരു ചായ കൂടി" എന്ന് പറഞ്ഞ് ഞങ്ങളുടെ കണക്കിൽ ഒരെണ്ണം ഓർഡർ ചെയ്യുകയും ചെയ്തു!
ഞാനും കിരണും പരസ്പരം ഒന്ന് നോക്കി. ഇതൊരു വലിയ ശല്യമായല്ലോ എന്ന് ഞങ്ങൾ കണ്ണുകൾ കൊണ്ട് സംസാരിച്ചു. കിരണും അവനെ കണ്ടതിന്റെ
💬 Comments
View all comments