0%

Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]

തുടങ്ങി. എന്റെ ചോര കുടിക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയുമുണ്ടോ എന്ന് അറിയാനുള്ള ടെൻഷനിൽ നിൽക്കുന്ന എന്റെ മുന്നിലിരുന്ന് അവൻ ഇമ്മാതിരി ഡയലോഗ് അടിക്കുന്നത് കേട്ടപ്പോൾ എന്റെ കൺട്രോൾ പോയി.

"എടാ മൈരേ... മണിച്ചിത്രത്താഴ് സിനിമ ഞാനും കണ്ടിട്ടുള്ളതാഡാ ! അവിടെക്കിടന്ന് കൂടുതൽ കൊണക്കാതെ അതാരാന്ന് മര്യാദക്ക് പറയടാ പുണ്ടച്ചി മോനേ!"

ഞാൻ പല്ലിറുമ്മിക്കൊണ്ട് അവന് നേരെ ചീറി.

എന്റെ ആ പെട്ടെന്നുള്ള രൂപമാറ്റവും തെറിവിളിയും കേട്ടതും സുമന നാരായണൻ ശരിക്കും ഞെട്ടിപ്പോയി!. അവൻ വല്ലാതെ പതറി, ഭയത്തോടെ പുറകോട്ട് മാറി.

അപ്പോഴാണ് എനിക്കും എന്റെ അബദ്ധം മനസ്സിലായത്. കാര്യം നേടേണ്ടത് എന്റെ ആവശ്യമാണ്. ഇവനാണ് ഇനി എനിക്കുള്ള ഒരേയൊരു കച്ചിത്തുരുമ്പ്. ഞാൻ പെട്ടെന്ന് എന്റെ ദേഷ്യം മാറ്റി, മുഖത്ത് വലിയൊരു ചിരി വരുത്തിക്കൊണ്ട് അവന്റെ തോളിൽ കയ്യിട്ടു.

"സോറി ഡാ സുമനാ... ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ. ഈ ബുക്കിന്റെ പേര് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആകാംക്ഷ തോന്നി. നീ പറ, ആരാ ഈ കാവൽക്കാരൻ?"

ഞാൻ വളരെ നൈസ് ആയി അവനെ സോപ്പാക്കി.

അല്പം സമാധാനിച്ച അവൻ വീണ്ടും ആ ബുക്കിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:

"അഭി, സത്യം പറഞ്ഞാൽ ഈ കാവൽക്കാരൻ ആരാണെന്ന് ആർക്കും കൃത്യമായി അറിയില്ല. അദ്ദേഹത്തിന്റെ ശരിക്കുള്ള പേരോ രൂപമോ ആരും കണ്ടിട്ടില്ല.പക്ഷേ, അതീന്ദ്രിയ ശക്തികളെക്കുറിച്ച് അദ്ദേഹം എഴുതിയ നോവലുകളും റിസർച്ചുകളും ഒക്കെ ലോകപ്രസിദ്ധമാണ്! വളരെ രഹസ്യമായാണ് ഇതിന്റെ കോപ്പികൾ കൈമാറ്റം ചെയ്യപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ബുക്കാണിത്. ഇതിന്റെയൊരു ഒറിജിനൽ കോപ്പി കിട്ടാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു!"

"എന്നിട്ട്... നീയിത് വായിച്ചോ?"

ഞാൻ അത്യാർത്തിയോടെ ചോദിച്ചു.

"വായിച്ചു കഴിഞ്ഞു!"

വലിയൊരു അഹങ്കാരത്തോടെ അവൻ പറഞ്ഞു.

"എന്തൊരു അസാധ്യ സാധനമാണെന്നോ ഇത്! ഇതിൽ പറയുന്ന കാര്യങ്ങളൊക്കെ വെറും കെട്ടുകഥകളല്ല, സത്യമാണെന്ന് തോന്നിപ്പോകും!

💬 Comments

View all comments