0%

Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]

മുട്ട് കേട്ടതും അവളുടെ മുഖത്തെ ആ ഭീകരഭാവം പെട്ടെന്ന് മാറി. എന്റെ കുർത്തയുടെ കോളറിലെ പിടിവിട്ട് അവൾ പതുക്കെ പുറകോട്ട് മാറി.

"പോയി വാതിൽ തുറക്ക്..."

വളരെ ശാന്തമായി, എന്നാൽ അനുസരിച്ചില്ലെങ്കിൽ കൊന്നുകളയും എന്ന ഭാവത്തിൽ അവൾ പറഞ്ഞു.

ഒരു യന്ത്രമനുഷ്യനെപ്പോലെ ഞാൻ യാതൊന്നും മിണ്ടാതെ നടന്നു പോയി വാതിൽ തുറന്നു.

പുറത്ത് വാതിൽക്കൽ കയ്യിൽ രണ്ട് കോഫീയുമായി എന്നെ കളിയാക്കാൻ റെഡിയായി നിൽക്കുകയായിരുന്നു ചേച്ചി.

വാതിൽ തുറന്നതും ചേച്ചി എന്നെ നോക്കി കള്ളച്ചിരിയോടെ ഒന്ന് കണ്ണുറുക്കി. പക്ഷേ, തൊട്ടടുത്ത നിമിഷം എന്റെ ബാക്കിലേക്ക് നോട്ടം നീട്ടിയ ചേച്ചിയുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു. ചേച്ചിയുടെ കണ്ണുകൾ വിടരുന്നത്, വാ തുറന്ന് കവിളുകൾ വികസിക്കുന്നത് ഞാൻ കണ്ടു കുറച്ച് കഴിഞ്ഞപ്പോഴേക്കും ചേച്ചിയുടെ മുഖത്ത് ദേഷ്യം വരാൻ തുടങ്ങിയോ എന്നൊരു സംശയം.....

എന്താണ് ചേച്ചി ഇങ്ങനെ വാ പൊളിച്ച് കാണുന്നതെന്ന് അറിയാൻ, യാതൊരു മുൻകരുതലുമില്ലാതെ എന്റെ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി....

ദേവ്യയെ..... 😳

അനുവിന്റെ രൂപം ആകെ അലങ്കോലപ്പെട്ടിട്ടുണ്ടായിരുന്നു! ഇന്നലെയുള്ള ഞങ്ങളുടെ ആ ലോകമഹായുദ്ധത്തിലും തല്ലു കൂടലിലും ഡ്രസ്സും മുടിയും കുറച്ചൊക്കെ അലങ്കോലപ്പെട്ടിട്ടുണ്ടായിരുന്നു എന്നത് സത്യമാണ്, എങ്കിലും... ഇപ്പോൾ ഈ കാണുന്ന കോലം! ഇത് അവൾ ഞാൻ വാതിൽ തുറക്കാൻ നടന്നുപോയ ആ അഞ്ചു സെക്കൻഡ് സമയംക്കൊണ്ട് മനപ്പൂർവം കാട്ടിക്കൂട്ടിയതാണ്!

ആ വെളുത്ത സെറ്റ് സാരിയുടെ ഞൊറികൾ ആകെ അഴിഞ്ഞുലഞ്ഞിരുന്നു. സാരിയുടെ തലപ്പ് തോളിൽ നിന്നും പകുതിയും താഴേക്ക് ഊർന്നു കിടക്കുന്നു. ബ്ലൗസിന്റെ ഒന്നോ രണ്ടോ ഹുക്കുകൾ പറിഞ്ഞു പോയതാണോ എന്ന് തോന്നിപ്പോകും വിധമുള്ള ഒരു നിൽപ്പ്. ഇന്നലെ രാത്രി ഞാൻ കണ്ട ആ കാർമുകിൽ മുടിയിഴകൾ മുഴുവൻ, ഒരു വലിയ കൊടുങ്കാറ്റ് അടിച്ചതുപോലെ പാറിപ്പറന്ന് മുഖത്തേക്കും കഴുത്തിലേക്കും വീണുകിടക്കുകയാണ്.

പോരാത്തതിന് ആ ലിപ്സ്റ്റിക്! ചുണ്ടിലുണ്ടായിരുന്ന ആ കടും ചുവപ്പ് ലിപ്സ്റ്റിക് അവൾ മനപ്പൂർവം വിരലുകൊണ്ട് ഉരസി അവളുടെ കവിളിലേക്കും താടിയിലേക്കും പടർത്തി വെച്ചിരിക്കുന്നു!

സത്യത്തിൽ ആ ലിപ്സ്റ്റിക്കിന്റെ കളറിനിടയിൽ ഇന്നലത്തെ എന്റെ ചോരപ്പാടുകൾ അവൾ എത്ര വിദഗ്ദ്ധമായാണ് ഒളിപ്പിച്ചതെന്ന് ഓർത്ത് ഞാൻ അന്തംവിട്ടുപോയി!

അവളുടെ

💬 Comments

View all comments