Chapter Title : ലവ് ബൈറ്റ് 7 [കാവൽക്കാരൻ]
അവൾ വീണ്ടും എന്റെ അടുത്തേക്ക് നീങ്ങി നിന്നു. അവളുടെ കണ്ണുകൾ എന്റെ മുഖത്തുനിന്നും പതുക്കെ താഴേക്ക്... കൃത്യമായി പറഞ്ഞാൽ ഇന്നലെ രാത്രി അവൾ കടിച്ചു കീറിയ എന്റെ കഴുത്തിലെ ആ പ്രധാന ഞരമ്പിലേക്ക് നീണ്ടു. അവിടെ നോക്കിക്കൊണ്ട് അവൾ പതുക്കെ പറഞ്ഞു:
"Sorry Abhi... ഞാൻ വിചാരിച്ചാൽ പോലും ഇനി നിന്റെ അടുത്തുനിന്ന് എനിക്ക് മാറാൻ പറ്റില്ല. നിന്റെ ഈ ചോരയുടെ ടേസ്റ്റ്... I am literally addicted to it! നിന്നെ വിട്ടുപോകാൻ എനിക്ക് പറ്റാത്ത അവസ്ഥയാണിപ്പോൾ."
എന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അത് പറഞ്ഞതും അവൾ പെട്ടെന്ന് എന്റെ സിൽക്ക് കുർത്തയുടെ കോളറിൽ കുത്തിപ്പിടിച്ച് അവളുടെ മുഖത്തേക്ക് വലിച്ചടുപ്പിച്ചു. ആ ശബ്ദത്തിലെ കളിതമാശകളൊക്കെ മാറി അവിടെ വല്ലാത്തൊരു ക്രൂരത നിറഞ്ഞിരുന്നു.
"പിന്നെ വേറൊരു കാര്യം... ഞാൻ ആരാണെന്നോ, ഇന്നലെ ഇവിടെ എന്താ നടന്നതെന്നോ നിന്റെ വീട്ടുകാരോ എന്റെ വീട്ടുകാരോ... എന്തിന്, ഈ ലോകത്ത് ഒരു കൊച്ചു കുട്ടിപോലും പോലും അറിയാൻ പാടില്ല. അഥവാ അറിഞ്ഞാൽ... നീ നിന്റെ ജീവന് തുല്യം സ്നേഹിക്കുന്ന നിന്റെയാ ചേച്ചിയെയും ഏട്ടനെയും, നിന്റെ മൊത്തം ഫാമിലിയെയും പിന്നെ നീ ജീവനോടെ കാണില്ല! I will drain every single drop of blood from their bodies. Got it?"
അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം ഞാൻ മരവിച്ചു നിന്നുപോയി. അതൊരു വെറും ഭീഷണിയല്ലെന്നും, അവൾ പറഞ്ഞത് അതുപോലെ തന്നെ ചെയ്യുമെന്നും ആ കണ്ണുകൾ എന്നോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.
അവളുടെ ഈ രഹസ്യം പുറത്തറിഞ്ഞാൽ പിന്നെ എന്റെ ചേച്ചിയും ഏട്ടനും എന്റെ കുടുംബവും ഈ ഭൂമിയിൽ കാണില്ല! എന്റെ ജീവനേക്കാൾ എനിക്ക് വലുത് അവരാണ്.
പേടികൊണ്ട് എന്റെ തൊണ്ടയിൽ നിന്നും ഉമിനീർ താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല. മരണഭയത്തോടെ, അനങ്ങാൻ പോലും കഴിയാതെ അവളുടെ മുഖത്തേക്ക് തന്നെ അങ്ങനെ തറഞ്ഞു നിൽക്കുമ്പോഴാണ്...
പെട്ടെന്ന് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് റൂമിന്റെ വാതിലിൽ തുടർച്ചയായുള്ള മുട്ട് കേട്ടത്!
"എടാ എഴുന്നേറ്റില്ലേ ഇതുവരെ? താഴെ ആളുകൾ വന്ന് തുടങ്ങി വാതിൽ തുറക്കെടാ..."
പുറത്തുനിന്ന് ചേച്ചിയുടെ ശബ്ദം!
വാതിലിലെ ആ
💬 Comments
View all comments