0%

Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]

കൂടും. അതുകൊണ്ട് റിസർച്ച് ചെയ്യുന്നവരൊക്കെ ഇത് ഇടക്ക് യൂസ് ചെയ്യാറുണ്ട്. പിന്നെ... നീ നേരത്തെ ചോദിച്ചില്ലേ, ഇത് കഴിച്ചാൽ കുറച്ചു നേരത്തേക്ക് ബ്ലഡ് ശരിക്കും ഇംപ്യുവർ (Impure) ആകും! അതായത് ചോരയിൽ ഇതിന്റെ ആൽക്കലോയ്ഡുകൾ കലരും. തൽക്കാലം എന്റെ കയ്യിൽ ഇതേ ഉള്ളൂ..."

സുമനൻ വലിയൊരു ശാസ്ത്രജ്ഞനെപ്പോലെ തന്റെ കണ്ണട നടുവിരൽ കൊണ്ട് നേരെയാക്കിക്കൊണ്ട് പറഞ്ഞു.

എന്റെ ഈശ്വരാ! ഞാൻ അന്വേഷിച്ചു നടന്ന ആ സഞ്ജീവനി ഇതാ എന്റെ കയ്യിൽ ഇരിക്കുന്നു! സുമന നാരായണൻ ഇന്ന് എനിക്ക് വെറുമൊരു പഴയ ക്ലാസ്സ്മേറ്റ് അല്ല, സാക്ഷാൽ ദൈവം തമ്പുരാനാണ്!

"അല്ല... ഇതൊക്കെ എന്തിനാ ഇപ്പൊ നിനക്ക്?"

സുമനൻ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.

ഞാൻ ആ ഇല വേഗം വാങ്ങി ആരും കാണാതെ പാന്റ്സിന്റെ പോക്കറ്റിൽ വെച്ചു. ശേഷം അവനെ നോക്കി ഒരുതരം വെടല ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു:

"അല്ല... ഇനി അഥവാ ഏതെങ്കിലും വാമ്പയർ എന്റെ അടുത്ത് ചോര കുടിക്കാൻ വന്നാൽ, എങ്ങനെയെങ്കിലും ഇതൊന്ന് പ്രയോഗിച്ചു നോക്കാമല്ലോ എന്ന് വിചാരിച്ചിട്ടാ...ഏത് ഹഹഹഹ....."

സുമനൻ എന്റെയാ കോമഡി കേട്ട് വല്ലാത്തൊരു ഇളി ഇളിച്ചു.....

ഞാൻ പറഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സത്യമാണെന്ന് ആ പൊട്ടനറിയില്ലല്ലോ!

അപ്പോഴേക്കും കിരൺ ഫോൺ വിളിയൊക്കെ കഴിഞ്ഞ് തിരികെ ഞങ്ങളുടെ അടുത്തേക്ക് വന്നു. സാധനം പോക്കറ്റിൽ ഭദ്രമായി ഇരിപ്പുണ്ടെന്ന് ഞാൻ ഒന്നുകൂടി ഉറപ്പുവരുത്തി. പിന്നെ ഞങ്ങൾ അധികം അവിടെ നിന്നില്ല. സുമനനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.

എന്റെ ചോര കുടിക്കുന്ന ആ യക്ഷിയെ ഇന്നത്തോടെ ഞാൻ എന്റെ ജീവിതത്തിൽ നിന്നും കെട്ടുകെട്ടിക്കും! പോക്കറ്റിലെ ആ ഇലയിൽ തൊട്ടുകൊണ്ട് വലിയൊരു ആത്മവിശ്വാസത്തോടെ ഞാൻ ബൈക്കിൽ കയറി.....

________________________________________________

അന്ന് രാത്രി...

ബാത്റൂമിൽ നിന്നും കുളിയൊക്കെ കഴിഞ്ഞ് അനു പുറത്തേക്ക് വന്നു. ഒരു അയഞ്ഞ വൈറ്റ് ടി-ഷർട്ടും ഒരു

💬 Comments

View all comments