Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]
മുഖത്തേക്ക് നോക്കി പറഞ്ഞു:
"എടാ പുണ്ടച്ചി മോനേ... നീ എന്റെ വായിലിരിക്കുന്നത് കേൾക്കരുത്! എവിടുന്നാടാ നിനക്ക് പെട്ടെന്ന് ഇങ്ങനത്തെ അറുബോറൻ ആഗ്രഹങ്ങളൊക്കെ വരുന്നത്? മര്യാദയ്ക്ക് ആ ചായയും കുടിച്ച് എഴുന്നേറ്റ് പോവാൻ നോക്കടാ മൈരേ...!"
ഉഫ്... മൈര് ചോദിക്കണ്ടായിരുന്ന...!
ഞാൻ സുമന നാരായണനെ ഒന്ന് പാളി നോക്കി, അവൻ ഇതൊന്നും കേൾക്കാത്ത മട്ടിൽ ആ ബുക്കും പിടിച്ച് വലിയ ചിന്തയിലിരിക്കുകയാണ്. ഇതിനിപ്പോ എന്താ ഒരു വഴി എന്ന് ആലോചിച്ച് ഞാൻ തലയ്ക്ക് കൈകൊടുത്തു...
എന്നെ തെറിവിളിച്ചിട്ട്, പെട്ടെന്ന് ഫോൺ വന്നതുകൊണ്ട് കിരൺ സംസാരിക്കാൻ വേണ്ടി കടയുടെ അല്പം മാറി നടന്നു.
അവൻ മാറിയ തക്കത്തിന്, സുമനൻ ചുറ്റും ഒന്ന് നോക്കിയിട്ട് വളരെ രഹസ്യമായി തന്റെ ബാഗിൽ നിന്നും ഉണങ്ങിയ ചെറിയൊരു ഇലയെടുത്ത് ആരും കാണാതെ എനിക്ക് നേരെ നീട്ടി.
ഞാൻ അത്ഭുതത്തോടെയും അമ്പരപ്പോടെയും അവനെത്തന്നെ നോക്കിപ്പോയി. എന്റെ കണ്ണ് രണ്ടും തള്ളി പുറത്തുവന്നു!
"എടാ സുമനാ... നീ...."
എന്റെ വായിൽ നിന്നും അറിയാതെ വീണുപോയി. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ക്ലാസ്സും കട്ട് ചെയ്യാത്ത ഈ അറു മൊണ്ണന്റെ കയ്യിലൊക്കെ ഈ വക സാധനങ്ങളോ!
എന്റെ ആ ഞെട്ടൽ കണ്ട് സുമനൻ ഒന്ന് ചിരിച്ചു.
"പേടിക്കണ്ട അഭി, ഇത് നീ ഉദ്ദേശിക്കുന്ന പോലെ കഞ്ചാവൊന്നുമല്ല. വേറൊരു സാധനമാണ്. ഒരു foreign ഐറ്റം... ഇതിന്റെ പേര് സോമ്നസ് ഐവി (Somnus Ivy) എന്നാണ്."
എന്നിട്ട് ആരും കേൾക്കാതിരിക്കാൻ ശബ്ദം ഒന്നുകൂടി താഴ്ത്തി അവൻ അതിന്റെ സവിശേഷതകൾ വിശദീകരിക്കാൻ തുടങ്ങി:
"ഇത് കുറച്ച് പവർഫുൾ ആണ്. ഇത് കഴിച്ചാൽ നല്ല ഉറക്കം
💬 Comments
View all comments