Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]
ശപിച്ചു. പെട്ടെന്ന് ഒരു ഹോളിവുഡ് പടത്തിന്റെ പേര് എനിക്ക് ഓർമ്മ വന്നതുമില്ല.
കിരണിന്റെ ചോദ്യത്തിന് ഞാൻ എന്ത് ഉത്തരം പറയുമെന്നാലോചിച്ച് നിൽക്കുമ്പോഴാണ് സുമന നാരായണൻ ആ സീനിലേക്ക് വലിയൊരു രക്ഷകനായി അവതരിച്ചത്! അവന് ഭയങ്കരമായി ഇഷ്ടമുള്ള എന്തോ ഒരു വിഷയം കേട്ടതിന്റെ ആവേശമായിരുന്നു ആ മുഖത്ത്.
"ആഹ്... അതൊക്കെ ഞാൻ പറഞ്ഞു തരാം അഭി!" അവൻ വലിയ ആവേശത്തോടെ കിരണിന്റെ ചോദ്യം അവിടെ വെട്ടിമാറ്റിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി.
" വാമ്പയെഴ്സ്...! സിനിമകളിൽ കാണുന്നത് പോലെയല്ല അവരുടെ യഥാർത്ഥ ലോകം. കാവൽക്കാരന്റെ ഈ ബുക്കിൽ അതിനെപ്പറ്റി വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ പറയുന്നുണ്ട്!"
അവൻ തന്റെ നോളജ് മുഴുവൻ അവിടെ വിളമ്പാൻ റെഡിയായി നിവർന്നിരുന്നു. എനിക്കും അതുതന്നെയാണ് വേണ്ടിയിരുന്നത്.
കിരൺ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് ഞാൻ സുമനനോട് അടുത്ത ചോദ്യം ചോദിക്കാൻ തയ്യാറെടുത്തു
"എടാ സുമനാ... ഒരു സംശയം."
ഞാൻ കുറച്ചുകൂടി ഗൗരവത്തിൽ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.
"ഈ ഡ്രാക്കുളയും വാമ്പയേഴ്സും ഒക്കെ ശരിക്കും ഉള്ളതാണോടാ?"
എന്റെ ചോദ്യം കേട്ടതും സുമന നാരായണൻ മുഖത്തൊരു വല്ലാത്ത ഗൗരവം വരുത്തി. ചുറ്റും ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് അവൻ ശബ്ദം താഴ്ത്തി പറഞ്ഞു:
"അതേ! അവർ ശരിക്കും ഈ ഭൂമിയിലുണ്ട് അഭി!"
എന്റെ നെഞ്ചിലൊരു ഇടിവെട്ടി! അപ്പൊ സംഗതി സത്യമാണ്. എന്റെ റൂമിൽ കിടക്കുന്നത് സാക്ഷാൽ ഒറിജിനൽ പീസ് തന്നെയാണ്!
"എങ്കിൽ... ഈ ഡ്രാക്കുളയും വാമ്പയറുകളും തമ്മിലുള്ള ബന്ധം എന്താണ്? രണ്ടും ഒന്നാണോ?" ഞാൻ വീണ്ടും ചോദിച്ചു.
സുമനൻ തന്റെ താടിയിലൊന്ന് തടവിക്കൊണ്ട്, ഒരു വലിയ പ്രൊഫസർ ക്ലാസ്സെടുക്കുന്ന ഭാവത്തിൽ പറയാൻ തുടങ്ങി:
""""അഭി, ഈ ആദ്യത്തെ ഡ്രാക്കുള എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് എനിക്കും, എന്തിന് ഈ ബുക്കെഴുതിയ കാവൽക്കാരന് പോലും കൃത്യമായി അറിയില്ല. അതൊരു വലിയ രഹസ്യമാണ്. പ്രകൃതിയുടെ ഏതോ ഇരുണ്ട മാന്ത്രികതയിൽ നിന്നോ ശാപത്തിൽ നിന്നോ ഉണ്ടായ ആദ്യത്തെ സൃഷ്ടിയാകാം അദ്ദേഹം. 'The First Progenitor' അഥവാ ആദിമ സ്രഷ്ടാവ് എന്നാണ് ബുക്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
പക്ഷേ... ആ ഡ്രാക്കുളയിൽ നിന്നും വാമ്പയറുകൾ എങ്ങനെ ഉണ്ടായി എന്ന് ഈ
💬 Comments
View all comments