0%

Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]

ബുക്കിൽ വളരെ ഡീറ്റെയിൽ ആയിട്ട് പറയുന്നുണ്ട്!""""

ഞാൻ ശ്വാസമടക്കി അവനെത്തന്നെ നോക്കിയിരുന്നു. കിരൺ ഇതൊന്നും കേൾക്കാതെ ഫോണിൽ ഏതോ റീൽസ് കണ്ട് ചിരിക്കുന്ന തിരക്കിലാണ്.

സുമനൻ തുടർന്നു:

"ഈ ആദ്യത്തെ ഡ്രാക്കുള മനുഷ്യരുടെ ചോര കുടിക്കുമ്പോൾ അവർ മരിച്ചുപോവുകയോ, അല്ലെങ്കിൽ യാതൊരു ബുദ്ധിയുമില്ലാത്ത വെറും പിശാചുക്കളായി മാറുകയോ ആണ് ചെയ്തിരുന്നത്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ്, അദ്ദേഹം തന്റെ സ്വന്തം സിരകളിലെ ചോര കുടിക്കാൻ കൊടുത്ത നാല് മനുഷ്യർ... അവർക്ക് അദ്ദേഹത്തിന്റെ അപാരമായ ശക്തിയുടെയും ബുദ്ധിയുടെയും ഒരു അംശം ലഭിച്ചു. ഡ്രാക്കുളയുടെ നേരിട്ടുള്ള ചോര സിരകളിലോടുന്ന അവർ നാലുപേരാണ് ലോകത്തെ ആദ്യത്തെ വാമ്പയറുകൾ! ബുക്കിൽ അവരെ വിളിക്കുന്നത് 'The Four Purebloods' എന്നാണ്!"

"അവര്... അവര് നാലുപേരും ആരാണെന്ന് ഇതിൽ പറയുന്നുണ്ടോ?" എനിക്കെന്റെ ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല.

"ഉണ്ട്!"

സുമനൻ ആവേശത്തോടെ പറഞ്ഞു.

""""ലൂസിയൻ (Lucian), കാർമില (Carmilla), വിക്ടർ (Victor), പിന്നെ ഇസബെല്ല (Isabella)... ഈ നാല് പേരിലൂടെയാണ് വാമ്പയർ സാമ്രാജ്യം ഉണ്ടാവുന്നത്. അഭി... ഈ വാമ്പയറുകൾ എന്ന് പറഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്ന പോലെ വെറും കാട്ടുവാസികളല്ല. അവർ വലിയൊരു രാജകുടുംബം (Royal Family) പോലെയാണ് ജീവിക്കുന്നത്! 'The Royal Court' എന്നാണ് അവരുടെ സാമ്രാജ്യത്തിന്റെ പേര്."""

അവൻ വിശദീകരിക്കുന്നത് കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി. അവൻ തുടർന്നു:

"അവർക്കിടയിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഈ നാല് പേർക്ക് താഴെ പ്രഭുക്കന്മാർ (Lords), പ്രഭ്വികൾ (Ladies)... അങ്ങനെ വലിയൊരു പദവികൾ തന്നെയുണ്ട്. മനുഷ്യരുടെ ഇടയിൽ വളരെ ഉയർന്ന നിലയിലാണ് ഇവർ ജീവിക്കുന്നത്. അതായത് വലിയ കോടീശ്വരന്മാരായും, ബിസിനസ്സുകാരായും, ഡോക്ടർമാരായും ഒക്കെ സമൂഹത്തിൽ വളരെ ഉയർന്ന സ്റ്റാൻഡേർഡിൽ ആരുമറിയാതെ അവർ ജീവിക്കുന്നു!"

എന്റെ പൊന്നു ദൈവമേ! 'വലിയ കോടീശ്വരന്മാരായും ഡോക്ടർമാരായും...' ആ വാക്ക് കേട്ടപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി. ലണ്ടനിൽ പഠിച്ച, കോടീശ്വരിയായ എന്റെ ഹൈ-ക്ലാസ് ഡോക്ടർ പൊണ്ടാട്ടി അപ്പൊ ഈ രാജകുടുംബത്തിൽ എങ്ങാനും പെട്ടതാണോ? എന്റെയൊരു സംശയം വെച്ച് ഇവൾ ഈ കാർമിലയുടെയോ ഇസബെല്ലയുടെയോ നേരിട്ടുള്ള വല്ല കൊച്ചുമോളും ആയിരിക്കും! ആ കുടുംബമഹിമ കൊണ്ടാവുമല്ലോ അന്ന് എന്റെ വായീന്ന് ഒരു

💬 Comments

View all comments