Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]
നീ വിശ്വസിക്കില്ല! അവർക്ക് അപാരമായ ശക്തിയുണ്ട്. ഒരു കാർ പോലും ഒറ്റക്കൈ കൊണ്ട് പൊക്കിയെറിയാൻ അവർക്ക് കഴിയും. പിന്നെ അവരുടെ ഹീലിംഗ് പവർ (Healing Power)... അവർക്ക് എന്ത് മുറിവേറ്റാലും സെക്കൻഡുകൾക്കുള്ളിൽ അത് ഉണങ്ങും! വെടിയേറ്റാൽ പോലും നിമിഷങ്ങൾക്കകം ആ മുറിവ് തനിയെ ഇല്ലാതാകും."
ഇതുകേട്ടതും ഞങളുടെ ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകമഹായുദ്ധങ്ങൾ എന്റെ മനസ്സിലേക്ക് വന്നു....
"പിന്നെ ഇവരുടെ മറ്റൊരു പ്രത്യേകതയെന്താണെന്നറിയോ?"
സുമനൻ വളരെ ആകാംക്ഷയോടെ ചോദിച്ചു.
"ഇവർ വലിയ വൃത്തിക്കാരാണ്! മറ്റുള്ള ലെവൽ വാമ്പയറുകളെപ്പോലെ ആരുടെയെങ്കിലും ചോര കിട്ടിയാൽ ഇവർ കുടിക്കില്ല. ഇവർ പ്യുവർ ബ്ലഡ് (Pure Blood) മാത്രമേ കുടിക്കൂ! മനുഷ്യരുടെ ഇടയിൽ യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത, തികച്ചും ആരോഗ്യവാനായ ഒരാളുടെ ചോര!"
അവന്റെ ഈ ഡയലോഗ് കേട്ടപ്പോൾ സത്യത്തിൽ എന്റെയീ ഗതികേടിലും എനിക്ക് എന്നോട് തന്നെ ചെറിയൊരു അഭിമാനം തോന്നി. അപ്പൊ ഞാൻ ഈ പറയുന്ന പ്യുവർ ബ്ലഡ് ആണ്!
അതുകൊണ്ടായിരിക്കും കോളേജിൽ പഠിക്കുമ്പോൾ എന്റെ കൂടെയുള്ളവന്മാരൊക്കെ വെള്ളമടിച്ചും കഞ്ചാവടിച്ചും നടന്നിട്ടും, എനിക്ക് അതിലൊന്നും താല്പര്യമില്ലാതെ ഞാൻ വലിയൊരു കുലപുരുഷനായി നടന്നത്... എല്ലാം ഈ ഡ്രാക്കുളയ്ക്ക് വന്ന് കുടിക്കാൻ വേണ്ടിയായിരുന്നല്ലോ ദൈവമേ എന്ന് ഞാൻ ഓർത്തു.
സുമനൻ പറഞ്ഞു നിർത്തിയില്ല:
"അഭി, ഇതിലേറ്റവും ഭീകരമായ കാര്യം എന്താണെന്നുവെച്ചാൽ... ഈ റോയൽ വാമ്പയറുകൾക്ക് ഒരാളുടെ ചോര ഇഷ്ടമായാൽ, പിന്നെ അവരുടെ ചോര അല്ലാതെ വേറെ ആരുടെയും ചോര ഇവർ കുടിക്കില്ല! ആ മനുഷ്യന്റെ ചോരയുടെ ടേസ്റ്റിന് അവരങ്ങ് അഡിക്റ്റ് ആകും! അല്ലെങ്കിൽ അതിനേക്കാൾ പ്യുവർ ആയിട്ടുള്ള മറ്റൊരു ചോര കിട്ടണം, അത് കിട്ടുന്നതുവരെ അവർ വേറെ ആളെ തേടി പോവില്ല. ആ മനുഷ്യന്റെ അവസാനത്തെ തുള്ളി ചോര വരെ അവർ ഊറ്റിക്കുടിക്കും!"
അതുകേട്ടതും അതുവരെ എനിക്കുണ്ടായിരുന്ന ആ കൊച്ചു അഭിമാനമൊക്കെ ആവിയായിപ്പോയി. അന്ന് അവൾ എന്റെ കഴുത്തിലെ ഞരമ്പിലേക്ക് നോക്കി, "നിന്റെ
💬 Comments
View all comments