0%

Chapter Title : ലവ് ബൈറ്റ് 8 [കാവൽക്കാരൻ]

ചോരയുടെ ടേസ്റ്റ് എനിക്കിപ്പോ ഒരു അഡിക്ഷൻ ആണ് അഭി, നിന്നെ വിട്ടുപോകാൻ എനിക്കാവില്ല" എന്ന് പറഞ്ഞതിന്റെ ശരിക്കുള്ള അർത്ഥം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.

​അപ്പൊ സംഗതി തീരുമാനമായി! എന്നെ ഊറ്റിക്കുടിക്കാൻ അവൾ തീരുമാനിച്ചുറപ്പിച്ചതാണ്. ഒന്നുകിൽ എനിക്ക് പകരമായി വേറൊരു പ്യുവർ ബ്ലഡ് ഉള്ള മനുഷ്യനെ കണ്ടുപിടിച്ച് അവൾക്ക് കുടിക്കാൻ കൊടുക്കണം. (ഇക്കാലത്ത് അങ്ങനെ ദുശ്ശീലങ്ങളില്ലാത്ത എക്സ്ട്രാ പ്യുവർ ആയ ആൺകുട്ടികളെ എവിടെ പോയി തപ്പാനാണ് ഞാനല്ലാതെ 😌!)

അല്ലെങ്കിൽ എന്റെ ഈ ശരീരത്തിലെ മുഴുവൻ ചോരയും തീരുന്നതുവരെ ഇവൾ എല്ലാ രാത്രിയും എന്റെ കഴുത്തിൽ കടിച്ചു തൂങ്ങും!

​ഇതിൽ നിന്നും രക്ഷപ്പെടാൻ എനിക്കിനി എന്തെങ്കിലും വഴിയുണ്ടോ എന്ന് എങ്ങനെ ഇവനോട് ചോദിക്കുമെന്ന് ഞാൻ തല പുകഞ്ഞാലോചിക്കാൻ തുടങ്ങി....

എങ്ങനെയെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴി ഇവനിൽ നിന്നും തന്നെ ഊറ്റിയെടുത്തേ മതിയാകൂ.

ഞാൻ വളരെ ശ്രദ്ധിച്ച് അടുത്ത ചോദ്യത്തിലേക്ക് കടന്നു.

"എടാ സുമനാ... ഒരു ഉദാഹരണത്തിന്, നമ്മളൊരു റിയൽ ടൈം എക്സാമ്പിൾ ആയിട്ട് ചിന്തിക്കാം."

ഞാൻ അവനെ ഒന്നുകൂടി എക്സൈറ്റഡ് ആക്കാൻ വേണ്ടി പറഞ്ഞു.

"ഇപ്പോ ഈ റോയൽ വാമ്പയർ ഒരാളുടെ ചോര കുടിച്ചുകൊണ്ടിരിക്കുകയാണെന്ന് വിചാരിക്കുക. ആ പാവം മനുഷ്യന് ആ വാമ്പയറിന്റെ അടുത്ത് നിന്നും എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം. അതിന് വല്ല വഴിയുമുണ്ടോ? ഈ കാവൽക്കാരന്റെ ബുക്കിൽ അത് എങ്ങനെയാ രക്ഷപ്പെടുക എന്ന് പറയുന്നുണ്ടോ?"

എന്റെ ചോദ്യം കേട്ടതും സുമനൻ വളരെ സീരിയസ്സായി ഒന്ന് ചിന്തിച്ചു. ഒരു കൊടും ക്രിമിനൽ കേസ് അന്വേഷിക്കുന്ന സിബിഐ ഓഫീസറുടെ ഭാവം അവന്റെ മുഖത്ത് വന്നു. അവൻ വീണ്ടും ആ കട്ടിയുള്ള ബുക്കിലെ പേജുകൾ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചുനോക്കി.

"അഭി... ഇതൊരു ഭയങ്കര കോംപ്ലിക്കേറ്റഡ് ആയ സിറ്റുവേഷൻ ആണ്. റോയൽ വാമ്പയറുടെ കയ്യിൽ നിന്നും രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം, അവരെ കൊല്ലാനോ

💬 Comments

View all comments