0%

Chapter Title : ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]

Author : കൊമ്പൻ Read All Parts 567

ഓടിക്കൂടിയ വ്ദ്യാര്ഥികളെ പേടിച്ചുകൊണ്ട് ഒടുക്കം അവർ ബൈക്ക് പായിച്ചു പോകുമ്പോ. കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരുണ്ട മുഖം ഞങ്ങൾ രണ്ടു പേരും തിരിച്ചറിഞ്ഞു. അവൻ യൂണിവേഴ്സിറ്റി ചെയർമാൻ ആയത് എതിരെ നിന്ന് സ്‌ഥിരമായി ജയിക്കുന്ന നിറമില്ലാത്ത കൊടികൾക്ക് ഒന്നും ദഹിച്ചിട്ടില്ല, ഒപ്പം അവന്റെ തീപ്പൊരി പ്രസംഗം കൊണ്ട്, അടുത്ത വർഷത്തേക്ക് പോലും അവർക്ക് നിലനിൽപ് ഉണ്ടാകില്ല എന്ന പേടി കൊണ്ടും ആകാം, അവരുടെ ശരി നമുക്ക് ചോര. ഇതെന്തു ഋതം!

വിശാലിനെ ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിൽ എത്തിച്ചു. ഞാൻ തന്നെ അവനു വേണ്ട ചോരയും കൊടുത്തു. മുറിവ് ആഴത്തിൽ ഉള്ളതാണ്, തുന്നിക്കെട്ടിയെങ്കിലും ഉണർന്നിട്ടില്ല.

കൂടെയുള്ള പെൺകുട്ടികൾ ഹോസ്റ്റലിലേക്ക് ചെല്ലാൻ ഞാൻ തന്നെ നിരബന്ധിച്ചു, ഒറ്റയ്ക്ക് നോക്കിക്കോളാം എന്ന് ഞാനുറപ്പു നൽകി.

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു,
അന്നേരം കേട്ട് പരിചയമില്ലാത്ത വാക്കുകൾ ഉരുവിട്ട് നിലവിളിച്ചുകൊണ്ട് ഒരു പെൺകുട്ടി മുറിയിലേക്കു വാതിൽ തള്ളി തുറന്നു വന്നു, വിറയ്ക്കുന്ന കൈകളോടെ. കുഞ്ഞു മുഖവും നീളൻ കറുത്ത മുടിയും, വിടർന്ന നനവേറിയ കണ്ണുകളും. ഒരു ചുരിദാർ ആണ് വേഷം

അവന്റെ പേര് വിളിക്കാൻ പോലും ആവതില്ലാതെ കരയുമ്പോഴാണ്, ആ കുട്ടിയുടെ കൂടെ വന്ന പ്രായമുള്ള ഒരു വയസൻ പറഞ്ഞത്, അത് വിശാലിന്റെ പെങ്ങൾ ആണ് എന്നും, അവൾക്ക് ജന്മനാ സംസാരിക്കാൻ കഴിയില്ല എന്നും.

ഞാൻ അരികിൽ നിന്ന് സർഗ്ഗയെ കൈകോർത്ത് പിടിച്ചുകൊണ്ട് എന്നെ പരിചപ്പെടുത്തി. അവന്റെ അടുത്ത കൂട്ടുകാരിയെ അവൾക്ക് പരിചയം ഉണ്ടെന്ന് അവളുടെ മുഖഭാവം കൊണ്ടെനിക്ക് മനസിലായി, പക്ഷെ വിശാലിന് ഒരു പെങ്ങൾ ഉള്ള കാര്യം അതെനിക്ക് പുതിയ അറിവായിരുന്നു.

വൈകീട്ട് ആവും

💬 Comments

View all comments