Chapter Title : ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]
വരെ ആ കുട്ടി, നിർത്താതെ കരഞ്ഞോണ്ടിരിക്കുയാണ്,
എനിക്ക് എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല, ഞാൻ ശ്രമിച്ചിരുന്നു, പക്ഷെ അതൊന്നും നടന്നില്ല.
ഞാൻ അവന്റെയൊപ്പം ഇരുന്നോളാം സർഗ്ഗയെ തിരിച്ചു ആശ്രമത്തിലേക്ക് ചെന്നോളാൻ പറഞ്ഞപ്പോഴും ആ കുട്ടി കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല. ശെരി എങ്കിൽ ഞാൻ അത്താഴം വാങ്ങിക്കാൻ ആയി പുറത്തേക്കിറങ്ങിയപ്പോൾ കൂടെയുള്ള വയസൻ എന്റയൊപ്പം വന്നു, പൈസ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞു.
തിരികെ വരുമ്പോ സർഗ്ഗയെയും വിശാലിനെയും കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, അധികം വിവരമൊന്നും തരാൻ അദ്ദേഹത്തിനുമായില്ല. ഉരുൾപൊട്ടലിൽ അമ്മയും അച്ഛനും നഷ്ടപെട്ട ഇരുവർക്കും മറ്റാരുമില്ല.
ഒത്തിരി കഷ്ടപ്പെട്ടാണ്, രണ്ടാളും ജീവിക്കുന്നത്. അവരുടെ മുത്തച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന ആളാണ് താനെന്നും ഇടക്ക് പൈസ കൊടുക്കാൻ ചെല്ലാറുണ്ട് എന്നും, അദ്ദേഹം പറഞ്ഞു നിർത്തി.
ഞാൻ കഴിക്കാൻ നിര്ബന്ധിച്ചപ്പോഴും സർഗ്ഗ ഒരു വറ്റുപോലും കഴിച്ചില്ല. വിശാൽ കണ്ണ് തുറക്കാതെ അവൾക്കൊന്നും കഴിക്കാൻ പറ്റില്ല എന്ന് ഞാൻ മനസിലാക്കിയെങ്കിലും, എനിക്ക് വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. ഞാൻ വാരിക്കൊടുത്തു നോക്കി.
ഉഹും…
പിന്നെ ഞാൻ ഒരല്പം കഴിച്ചു. വിശപ്പിനു വേണ്ടിയല്ല, മറ്റെന്തിനോ.
ഞാൻ നിലത്തു കിടന്നപ്പോഴും അവൾ ഉറങ്ങാതെ വിശാലിന്റെ ബെഡിന്റെ താഴെ ഈറൻ കണ്ണുകളോടെ കരഞ്ഞു കൊണ്ട് ഇരുന്നു.
എനിക്കും ആ കാഴ്ച കണ്ടു സഹിക്കാൻ പറ്റുന്നില്ല. എനിക്കും ഒരു അനിയൻ ഉണ്ട്, അവനിതുപോലെ ആണെങ്കിൽ ഞാൻ ഇങ്ങനെ ആയിരിക്കുമോ ? ഇതുപോലെ നെഞ്ച് പൊട്ടിക്കരയുമോ ? ഒന്നും കഴിക്കാതെ ഒരു പോള കണ്ണടക്കാതെ പറയുമോ അറിയില്ല.
ഒരുപക്ഷെ ഒരു വാക്കുപോലും മിണ്ടാൻ കഴിയാതെ മനസ്സിൽ എല്ലാം ഒതുക്കി ജീവിക്കുന്ന
💬 Comments
View all comments