Chapter Title : ലവ് ലവ് ലസ്റ്റ് ലവ് [? ? ? & ?????]
അർജുന്റെ പപ്പയുടെ റിസോർട്ടിലേക്ക് ആണ് ഇപ്പൊ പോകുന്നത്.
പാക്ക് ചെയ്തു വെച്ച എന്റെ ബാഗുമെടുത്തിറങ്ങി. വാതിൽ ലോക്ക് ചെയ്തു ചാവി മുകളിലെ തട്ടിൽ വെച്ചു. ഗേറ്റിന്റെ അരികെ എത്തിയപ്പോൾ ഇരുട്ടിൽ റോഡിന്റെ അങ്ങേ വശത്തു നിഖിൽ ഹെല്മെറ്റിട്ട ആ ബൈക്കുകാരനോട് സംസാരിക്കുന്നു.
എനിക്ക് മനസിലായി അത് അർജുൻ ആണ്.
ഇരുവരെയും കണ്ടപ്പോൾ എനിക്ക് വീണ്ടും മനസ് മാറുന്നത് പോലെ തോന്നി. രണ്ടു സൂര്യൻ ചേർന്ന് താമരയെ നോവിക്കുന്നപോലെ. ഞാൻ വേഗം നടന്നു വീടിന്റെ അരികിൽ ഉള്ള ടെലിഫോൺ ബൂത്തിൽ മറഞ്ഞു നിന്നു.
നിഖിൽ നടന്നു ഗേറ്റിന്റെ അടുത്തെത്തി. എന്നെ എന്റെ ഭാഗ്യത്തിന് കണ്ടില്ല. അവൻ അർജുനോട് വഴിയെന്തോ പറഞ്ഞു കൊടുത്തതാവാം. വീടിന്റെ മുൻപിൽ ഒത്തിരി നേരം അവന്റെ ബൈക്ക് കണ്ടപ്പോൾ എന്താണ് എന്ന് ചോദിച്ചതുമാകാം.
നിഖിൽ വാതിൽ ഇരുവശത്തേക്കും തുറന്നു അകത്തു കയറിയപ്പോൾ ഞാൻ കറുത്ത ഷാൾ തലയിൽ ഇട്ടുകൊണ്ട്, റോഡിനു കുറുകെ നടന്നു. അർജുന്റെ ബൈക്കിനു പിറകിൽ കയറികൊണ്ട് അവനെ കെട്ടിപിടിച്ചു.
ലിസ്സി ഹോസ്പിറ്റലിലേക്ക് പോകാമോ അർജുൻ?!!
എന്ത് പറ്റി ഇപ്പൊ …..നിനക്ക്?!
പറയുന്നത് കേൾക്ക് അർജുൻ.
ഒക്കെ.. കാം ഡൌൺ മധുസ്മിത.
ഞാൻ മനസ്സിലുറപ്പിച്ചു. ഈ കുഞ്ഞിനെ എനിക്ക് വേണ്ട. ഒപ്പം അതില്ലാതെയാകുമ്പോ അർജുനെയും എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കണം. പൊട്ടിയ മനസുമായി …...അര്ജുന്റെയൊപ്പം കഴിയുമ്പോ ഓരോ നിമിഷവും രാവിലെ കണ്ണ് തുറന്നാൽ മനസിലേക്ക് വരുന്ന നിഖിലിന്റെ മുഖം അതാലോചിക്കുമ്പോഴേ ….
മരണത്തിലേക്ക് ഉള്ള ദൂരം കുറയുന്നപോലെ ….താങ്ങാൻ കഴിയുന്നില്ല!
ഞാൻ ചെയ്ത ഈ തെറ്റ്….നിഖിലിനും എനിക്കും ഇടയിൽ ഉണ്ടായ ഇമോഷണൽ ഡിസ്കണക്ഷൻ കൊണ്ട്
💬 Comments
View all comments