0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3267

ലീവ് ഡെയ്‌സ്

Leave Days | Author : Mandhan Raja

കോൾ കട്ടായതും ഹരി സ്തംഭിച്ചിരുന്നു പോയി ..

അമ്മ ..അമ്മയെന്താണ് പറഞ്ഞത് ?

അവനാ വാക്കുകൾ ഉൾക്കൊള്ളാൻ ആയില്ല .

ഹരിയുടെ മുഖത്ത് വെളിച്ചം തീരെയില്ലാത്തത് കണ്ട്
സണ്ണി അവന്റെയടുത്തേക്ക് വന്നു . കൂടെ ഷാബിനും .

"' എന്നാടാ ..എന്നാടാ ഹരീ .. അമ്മ ഞങ്ങള് വരണ്ടാന്നു പറഞ്ഞോ ..സാരമില്ല .നീ വിട്ടോ നാട്ടിലേക്ക് , അതോർത്തു നീ ടെൻഷനടിക്കണ്ട .ഞാനിവിടെ വീട്ടിൽ നിന്നോളാടാ '''

'''ഹേയ് അതൊന്നുമല്ല..'''
ഹരി ചിരിക്കാൻ ശ്രമിച്ചു.

'''' ഞാൻറൂമിലേക്ക് പോകുവാ. നിങ്ങൾ ക്‌ളാസ് കഴിഞ്ഞു പോരെ..
ഹരി കാറിൽ നിന്ന് ബാഗ് എടുത്തു.

''''ഡാ..എന്ത് പറ്റി നിനക്ക്.. ഞങ്ങളും വരാം.. '''
ഷാബിൻ അവന്റെ കയ്യിൽ പിടിച്ചു.

'''ഷാബി.. അവൻ പോട്ടെ.. നമുക്ക് വൈകിട്ട് പിടിക്കാം അവനെ.. ഡാ ഹരീ നീ വണ്ടിയെടുത്തോ ഞങ്ങൾ ഓട്ടോക്ക് വന്നോളാം.'''

സണ്ണി അവന്റെ കയ്യിലേക്ക് കീ കൊടുത്തിട്ട് കാറിന്റെ ഡോർ തുറന്നു ബാഗ് എടുത്തു

ബാറിലെ ഒഴിഞ്ഞ മൂലയിലിരിക്കുമ്പോൾ ഹരി തീർത്തും അസ്വസ്ഥനായിരുന്നു. അച്ഛൻ മരിച്ചിട്ട് വർഷം ഇരുപത് കഴിഞ്ഞു. തനിക്കന്നു നാലു വയസാണെന്നാണ് അമ്മ പറഞ്ഞത് . ആവണിക്ക് ഒന്നരയും ഉമേച്ചിക്ക് പന്ത്രണ്ടും . അന്ന് മുതൽ അമ്മ തയ്യൽ ജോലി ചെയ്തും പശുവിനെയും കോഴിയെയും ഒക്കെ വളർത്തിയുമാണ് തങ്ങൾ മൂന്ന് പേരെയും പഠിപ്പിച്ചത്.

ഉമേച്ചി ലാബ് പാസായി സൗദിയിൽ പോയപ്പോഴാണ് കുടുംബം ഒന്ന് പച്ച പിടിച്ചത്.
വീട് പുതുക്കിപ്പണിതു , കൂടെ തൊഴുത്തും ഒന്ന് രണ്ട് പശുക്കളും നാലഞ്ച് ആടുകളും കോഴിയും അങ്ങനെ മറ്റ് പലതുമായി . ആദ്യം കുറച്ചു സ്ഥലം പാട്ടത്തിനെടുത്തു , പിന്നെയത് സ്വന്തമായി വാങ്ങിച്ചു . പട്ടയം ഇല്ലാത്ത സ്ഥലമാണെങ്കിലും മണ്ണിൽ പൊന്നു വിളയും . ഉമേച്ചിയുടെ തീരുമാനമായിരുന്നു ബി ടെക്കിന് വിടാൻ . ബി ടെക് കഴിഞ്ഞപ്പോൾ ക്യാമ്പസ് ഇന്റർവ്യൂവിൽ ജോലികിട്ടിയതാണ് , പക്ഷെ ഉമേച്ചി എം ടെക്ക് എടുക്കാൻ നിർബന്ധിച്ചു .

ബി ടെക് ആദ്യ വർഷം മുതൽ കൂടെയുള്ളവരാണ് സണ്ണിയും ഷാബിനും . സണ്ണിയുടെ ഡാഡിയും മമ്മിയും കുവൈറ്റിലാണ് . . ആദ്യം ഹോസ്റ്റലിൽ ആയിരുന്ന താനും ഷാബിനും സണ്ണിയുമായുള്ള സൗഹൃദം മൂത്തപ്പോൾ, സണ്ണിയുടെ ഡാഡി അവനുവേണ്ടി കോളേജിനടുത്തു വാങ്ങിച്ച ഒരു പഴയ വീട്ടിലേക്ക് താമസം മാറ്റി . അന്ന് മുതൽ

💬 Comments

View all comments