0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.4K

പശുക്കളും നാലഞ്ച് ആടുകളും കോഴിയും അങ്ങനെ മറ്റ് പലതുമായി . ആദ്യം കുറച്ചു സ്ഥലം പാട്ടത്തിനെടുത്തു , പിന്നെയത് സ്വന്തമായി വാങ്ങിച്ചു . പട്ടയം ഇല്ലാത്ത സ്ഥലമാണെങ്കിലും മണ്ണിൽ പൊന്നു വിളയും . ഉമേച്ചിയുടെ തീരുമാനമായിരുന്നു ബി ടെക്കിന് വിടാൻ . ബി ടെക് കഴിഞ്ഞപ്പോൾ ക്യാമ്പസ് ഇന്റർവ്യൂവിൽ ജോലികിട്ടിയതാണ് , പക്ഷെ ഉമേച്ചി എം ടെക്ക് എടുക്കാൻ നിർബന്ധിച്ചു .

ബി ടെക് ആദ്യ വർഷം മുതൽ കൂടെയുള്ളവരാണ് സണ്ണിയും ഷാബിനും . സണ്ണിയുടെ ഡാഡിയും മമ്മിയും കുവൈറ്റിലാണ് . . ആദ്യം ഹോസ്റ്റലിൽ ആയിരുന്ന താനും ഷാബിനും സണ്ണിയുമായുള്ള സൗഹൃദം മൂത്തപ്പോൾ, സണ്ണിയുടെ ഡാഡി അവനുവേണ്ടി കോളേജിനടുത്തു വാങ്ങിച്ച ഒരു പഴയ വീട്ടിലേക്ക് താമസം മാറ്റി . അന്ന് മുതൽ തങ്ങൾ പങ്കുവെക്കാത്ത രഹസ്യങ്ങളിളില്ല . മൂവരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും താൽപര്യങ്ങളുമൊക്കെ പരസ്പരം മനസിലാക്കിയിരുന്നു .

ഷാബിൻ തന്നെക്കാൾ നിർധനകുടുംബത്തിലെയാണ് . അവന്റെ ചെറുപ്പത്തിലേ ഉപ്പ ഉപേക്ഷിച്ചു പോയതാണ് . ഉമ്മ സൈനബ മീൻ കച്ചവടം ചെയ്താണ് ഏക മകനെ വളർത്തുന്നത് .ബി ടെക് കഴിഞ്ഞു എം ടെക്കിനു താനും സണ്ണിയും ചേർന്നപ്പോൾ ബി ടെക് കൊണ്ട് നിർത്തിയ ഷാബിനെ സണ്ണി നിർബന്ധിച്ചാണ് വീണ്ടും പഠിപ്പിച്ചതും, അവന്റെ കോഴ്‌സിനുള്ള പൈസ ഡാഡിയെക്കൊണ്ട്‌ സ്പോൺസർ ചെയ്യിച്ചതും .

പത്തുദിവസം അവധി കിട്ടിയപ്പോഴാണ് എല്ലാവരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത് . ഷാബിന്റെ വീട് കോട്ടയത്ത് ആയത് കൊണ്ട് കോട്ടയം വഴിയുള്ള ട്രെയിന് മൂവരും ബുക്ക് ചെയ്തു . സണ്ണിയുടെ വീട് എറണാകുളം പനമ്പള്ളിനഗറിലാണെലും അവിടെയാരുമില്ലാത്തതിനാൽ അവൻ

💬 Comments

View all comments