0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

സംശയം വേണ്ട ... ” വിക്രമവളോട് പറഞ്ഞു.

“ഡാ പാല്‍ കുപ്പി നീ ക്ലാസ്സിൽ കേറിക്കോ ഞങ്ങള്‍ ഇപ്പോള്‍ വരാം…”
രാകേഷ് അമാന്തിച്ചു നിൽക്കുന്ന ബാലുവിനോട് പറഞ്ഞു.
ദിയ പക്ഷെ ഒന്ന് മടിച്ചു നിന്നെങ്കിലും ബാലു അവളോട് ചെല്ലാൻ അവളെ കണ്ണ് കൊണ്ട് കാട്ടിയപ്പോള്‍ അവള്‍ നടന്നു….

“ഡാ നീയും പൊക്കോ...അല്ലേല്‍ പിള്ളേര് സംശയിക്കും..” വിക്രം രാകേഷിനോടും പറഞ്ഞു.

രാകേഷ് ഒന്ന് അര്‍ത്ഥം വച്ച് വിക്രമിനെ നോക്കിയ ശേഷം ബാലുവിനേം കൂട്ടി അവിടെ നിന്ന് പോയി. ദിയ വിക്രത്തിന്റെ ഒപ്പം പുല്ലുകൾ നിരത്തി വെച്ച വഴിയിലൂടെ നടന്നു. ചെറിയ മഴക്കോളുണ്ടായിരുന്നു, ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അലയടിക്കുന്നത് വിക്രം ഇടയ്ക്കൊന്നു നോക്കി ചിരിച്ചുകൊണ്ട് അവളോടപ്പം നടന്നു. വഴിയില്‍ വച്ച് കാണുന്ന വിദ്യാര്‍ഥികള്‍ അവനെ ബഹുമാനപൂര്‍വ്വം വിഷ് ചെയ്യുന്നത് ദിയ ശ്രദ്ധിച്ചു.

ക്യാന്റീനിൽ ചെന്ന് വിക്രം രണ്ടു കോഫി ഓര്‍ഡര്‍ ചെയ്തു.
അവന്റെ കണ്ണുകള്‍ തന്റെ ശരീരത്തില്‍ ഒഴുകി നടക്കുന്നതവള്‍ അസ്വസ്‌ഥതയോടെ മനസ്സിലാക്കി. ദിയ പക്ഷെ അവൻ ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞുകൊണ്ട് എപ്പോ രക്ഷപെടാമെന്നപോലെ കൂടെ യിരുന്നു. ഉള്ളിൽ നീരസം തോന്നിയെങ്കിലും അവളത് പുറത്തു കാണിക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കയുണ്ടായി.

“ദിയ ഇവിടെ എന്തേലും ആവിശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി...”

“പറഞ്ഞത് കേട്ടോ…” ദിയ എന്തോ ആലോചനയിൽ ആയിരുന്നു. അതുകൊണ്ട് വിക്രം ഒന്നുടെ ചോദിച്ചു.

“ഹേയ് അങ്ങനെ ഒന്നും ഇല്ലാ….”

“ബാലു ദിയയുടെ ലൈനാണോ ?

“അതെ…” അവള്‍ അല്‍പ്പം നീരസ്സത്തില്‍ പറഞ്ഞു .

“അല്ല രണ്ടു ആളും എന്തോ ഒരു ചേര്‍ച്ച കുറവ് പോലെ..
ഉം ….

💬 Comments

View all comments