0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.7K

ബാലുവിനോട് തിരിച്ചു ചോദിച്ചപ്പോളും അവൻ ഒന്നും പറയാതെ തിരികെ നടന്നിരുന്നത് അവനോർത്തു.

ഈ സമയം വിക്രവും ദിയയും ഒരു മാനസികാരോഗ്യ ആശുപത്രിയി- ലേക്കായിരുന്നു പോയത്. ഏതാണ്ട് ഒരു മണിക്കൂർ സഞ്ചരിച്ചിട്ടുണ്ടാകുവർ. ക്രിസ്ത്യൻ ഭക്തി കേന്ദ്രത്തിനു സമാനമായ ഒരു കെട്ടിടത്തിലേക്ക് ബൈക്ക് പതിയെ കയറി.

“ഇറങ്…”

ദിയ ഇറങ്ങാൻ നേരം ചോദിച്ചു.
“ഇവിടെയെന്തിനാ വന്നത്…”

“ഒരാളെ കാണിച്ചു തരാൻ…” വിക്രം ചിരിച്ചുകൊണ്ട് പറഞ്ഞു.

“വാ..”

ദിയയുടെ കൈകോർത്തുകൊണ്ട് കോറിഡോറിലൂടെ വിക്രം ഒരു മുറിയിലേക്ക് നടന്നു. അവിടെ ആ മുറിയിൽ 20 വയസ്‌ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി. മുടി മൊത്തം ഷേവ് ചെയ്തിരിക്കുന്നു.

“വിനീത മോളെ…”

നിശ്ചലമായി നനവുള്ള കണ്ണുകളോടെ ആ പെൺകുട്ടി വിക്രമിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. വിക്രം മുട്ട് കുത്തിയിരുന്നു കൊണ്ട് വിനീതയുടെ കൈയിൽ പിടിച്ചുകൊണ്ട് മുത്തമിട്ടു.

“കഴിച്ചോ..”

പിറകിൽ ഉണ്ടായിരുന്ന സിസ്റ്റർ ആണ് അതിനു മറുപടി പറഞ്ഞത്.
വിക്രമിന്റെ മുഖം കണ്ണീരിൽ കുതിർന്നത് കണ്ടപ്പോൾ ദിയ അവനെ നെഞ്ചോടു ചേർത്തു.

“പ്ലീസ് വിക്രം….”
യാത്ര പറഞ്ഞുകൊണ്ട് മുംബൈ നരിമാൻ പോയിന്റിലേക്ക് ഇരുവരും ചെന്നു നിന്നു. ബൈക്കിൽ സഞ്ചരിക്കുമ്പോ ദിയ ഒന്നും ചോദിച്ചില്ല. വിക്രമിന്റെ മനസ് വേദനിക്കണ്ട എന്ന് കരുതിയവൾ അവൻ പറയുമെന്ന് വിശസിച്ചുകൊണ്ട് മിണ്ടാതെയിരുന്നു. പക്ഷെ വിക്രം ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കുന്നത് കണ്ടപ്പോൾ വിക്രമിന്റെ കൈയിൽ കൈകോർത്തുകൊണ്ട് ദിയ വിനീതയെ പറ്റി ചോദിച്ചു.

വിക്രം പറഞ്ഞു തുടങ്ങി…..

“വിനീത നാട്ടിൽ പ്ലസ് റ്റു നു പഠിക്കുമ്പോ സ്‌കൂളിൽ വെച്ച് ഇഷ്യൂ ഉണ്ടായി. അന്ന് അവൾക്കൊരു അഫയർ ഉണ്ടായിരുന്നു ക്‌ളാസ്സിലെ ഒരു പയ്യനുമായിട്ട്. സ്ട്രിക്റ്റ്

💬 Comments

View all comments