Chapter Title : ? ലെമനേഡ് ? [? ? ? ? ?]
ആയിരുന്ന ആ സ്‌കൂളിൽ അവർ തമ്മിൽ സംസാരിക്കാൻ വേണ്ടി രാവിലെ നേരത്തെ ക്‌ളാസിലേക്ക് ഇരുവരും എത്തുമായിരുന്നു. ഒരേ ബെഞ്ചിൽ ഇരുന്നു സംസാരിക്കുകയും ചെയ്യും. ഒരിക്കൽ ക്‌ളാസ്സിലെ ഒരു പയ്യൻ ഇരുവരെയും കണ്ടത് വിനീതയും അവളുടെ ബോയ്‌ഫ്രണ്ടും കൂടെ ക്‌ളാസിൽ വെച്ച് ചുംബിക്കുന്നതാണ്. ആ പയ്യൻ അത് ഹെഡ്മിസ്റ്റർസിനോട് പറയുകയും ചെയ്തു, അടുത്ത പരെന്റ്സ് മീറ്റിംഗ് നു അമ്മ സ്‌കൂളിലേക്ക് ചെന്നപ്പോൾ വിനീതയെയും അമ്മയെയും ആ പയ്യന്റെ അമ്മയെയും അച്ഛനും ചേർത്തി നാണം കെടുത്തുന്നപോലെ സംസാരിച്ചു. സ്‌കൂളിന്റെ ചരിത്രത്തിൽ അങ്ങനെയുണ്ടായിട്ടില്ലെന്നും. വിനീതയെ വളർത്തിയതിന്റെ ദോഷമാണെന്നും എല്ലാം അവർ പറഞ്ഞു. ഒപ്പം അവളെ വൈകാതെ കെട്ടിക്കാനും അവളുടെ മോഹം അതാണെന്നും. അവരുടെ ഹ്യൂമിലിയേഷൻ നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അമ്മയും വിനീതയും കരഞ്ഞു കൊണ്ട് തല കുനിച്ചു നിന്നു.
അമ്മയ്ക്ക് തല ചുറ്റുന്ന പോലെ തോന്നി, ആ പാവം കുഴഞ്ഞു നിലത്തു വീണു. ആശുപത്രിയിൽ കൃത്യ സമയത്തു എത്തിക്കാനായി. പക്ഷെ പെട്ടന്നുള്ള ഷോക്കിൽ അമ്മയ്ക്കത് രണ്ടാമത്തെ അറ്റാക്ക് ആയിരുന്നു. ആർക്കും ഒന്നും ചെയ്യാനായില്ല. താൻ കാരണമാണ് അമ്മ മരിച്ചതെന്നുള്ള തീവ്രമായ കുറ്റബോധം കൊണ്ട് ക്ലാസിലും പോകാതെ വിനീത എന്റെയൊപ്പമിരുന്നു. പക്ഷെ ഞാനൊരിക്കൽ പുറത്തു പോയി വന്നപ്പോൾ കണ്ടത് ആത്മഹത്യ ചെയ്യാനായി സ്വയം വിഷം കഴിച്ചു മരിക്കാനായി കിടക്കുന്ന വിനീതയെ ആണ്. എനിക്കാകെയുള്ള കൂടെപ്പിറപ്പാണവൾ. അവളെയും കോരിയെടുത്തുകൊണ്ട് ഞാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവളുടെ ജീവൻ മാത്രമേ ഡോക്ടർ മാർക്ക് തിരിച്ചു തരാനായുള്ളു. ഇപ്പോഴുവൾ മറ്റൊരു ലോകത്താണ്.
വിക്രമിന്റെ വിറയാർന്ന ശബ്ദം ആദ്യമായി കേട്ടപ്പോൾ ദിയയുടെ കണ്ണുകൾ ഈറനണിഞ്ഞു.
“ഹേയ്.. കരയാൻ വേണ്ടി പറഞ്ഞതല്ല!”
💬 Comments
View all comments