0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.8K

തന്നെയിതുവരെ ആരും പ്രണയിച്ചട്ടിയെന്നു ദിയ മനസിലാക്കികൊണ്ട് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. വിക്രത്തിന്റെ സ്നേഹത്തിൽ അവളുടെ മനസ് നിറഞ്ഞുപോയി,
ദിയ ആ നിമിഷം റിങ് അവളുടെ വിരലിൽ അണിഞ്ഞു.

ബാലു ഇതെല്ലം കാണുമ്പോ അവനു മനസ്സിൽ വേദനയുണ്ടെങ്കിലും ദിയ സന്തോഷിക്കുന്നത് കണ്ടപ്പോൾ അവനുമാ സന്തോഷത്തിൽ പങ്കുചേർന്നു.

ആ 7 ദിവസത്തെ യാത്രയ്ക്ക് ശേഷം വിക്രമിനെ ദിയ വല്ലാതെ മിസ് ചെയ്തിരുന്നു, അവൾ ടൂർ കഴിഞ്ഞ രാത്രി വിക്രമിനെ കാണാൻ കഴിയാത്തതിൽ ഹോസ്റ്റലിൽ കിടന്നു കരഞ്ഞപ്പോൾ, മെർലിനും നീനയും അവളെ സമാധാനിപ്പിച്ചു.

“നീ ഇത്രയ്ക്കും വിക്രമിനെ സ്നേഹിക്കുന്നുണ്ടെന് ഞാൻ അറിഞ്ഞില്ല!!!” മെർലിൻ അത് ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞപ്പോൾ ദിയ കണ്ണ് തുടച്ചുകൊണ്ട് ഫോൺ എടുത്തതും വിക്രമിന്റെ കാൾ !!!!

“വിക്രം !!!!” അവൾ കണ്ഠമിടറി വിങ്ങിപ്പൊട്ടി….

“ദിയ …..നീയെന്തേ കരയുവാണോ …..”

“ശോ ...എന്റെ പൊട്ടിക്കാളി !!!! ഞാനിപ്പോ വരാം!!”

വിക്രം വേഗം ബൈക്കിൽ ഹോസ്റ്റലിന്റെ മുന്നിലേക്ക് എത്തി. ദിയ രാത്രി ടീഷർട്ടും ലെഗ്ഗിൻസും ഇട്ടുകൊണ്ട് തണുപ്പിൽ പുറത്തേക്ക് നടന്നു. ഹിമാലയത്തിൽ നിന്ന് തന്നെ അവൾക്ക് ജലദോഷവും മൂക്കൊലിപ്പുമുണ്ടായിരുന്നു, ഇപ്പൊ മനസ് വേദനിച്ചു കരഞ്ഞതും അതുകൂടുകയും ചെയ്തു.

മെർലിനും നീനയും ജനൽ തുറന്നുകൊണ്ട് നോക്കുമ്പോ, ഇരുവരും കൂടെ തീവ്രമായി ചുണ്ടും ചുണ്ടും കോർത്ത് 7 ദിവസത്തെ കടങ്ങൾ മൊത്തം തീർക്കുകയായിരുന്നു….

പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോൾ വിക്രമിന്റെ മടിയിൽ തലവെച്ചുകൊണ്ട് ദിയ മരച്ചോട്ടിൽ കാറ്റുകൊള്ളുന്നത് ബാലു കോറിഡോറിലൂടെ കണ്ടപ്പോൾ അവരുടെ അടുത്തേക്ക് വന്നു. “ബാലു വരുന്നുണ്ടെന്നു” വിക്രം ദിയയോട് പറഞ്ഞപ്പോൾ അവളുറങ്ങിയത് പോലെയഭിനയിച്ചു കിടന്നു.

“വാ ബാലു..” വിക്രം ബാലുവിനോട് അടുത്തുള്ളബെഞ്ചിൽ

💬 Comments

View all comments