0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.8K

നടത്തവും ചുംബനവുമെല്ലാം കാണുമ്പോ ദിയ വിക്രത്തെ ഓർക്കും.അവന്റെ മടിയിൽ തലവെച്ചുകൊണ്ട് കിടന്നതും ഇരുവരുടെയും രാവോളം ചുണ്ടും ചുണ്ടും കോർത്ത് നാവുകൾ പിണഞ്ഞതുമെല്ലാം മനസിലേക്ക് വരും. ബാലു ദിയയുടെ കൂടെ തന്നെയുണ്ടെങ്കിലും അവളുടെ മനസിലെ വിങ്ങൽ അവൾ ആരോടുമാറിയിക്കാതെ ചിരിച്ചു നടന്നു.

ഓരോ ദിവസവും വിക്രത്തെ വിളിക്കാൻ അവൾ റേഞ്ച് ഉള്ള സ്‌ഥലം തേടി പോകുമെങ്കിലും തീവ്രമായ മഞ്ഞിൽ അവൾക്ക് വിക്രമിനോട് വിളിക്കാനോ സംസാരിക്കാനോ കഴിഞ്ഞില്ല. പ്രാണനാഥനെ പിരിഞ്ഞ ഓരോ നിമിഷവും അവളിലെ കാമുകി കൂടുതൽ കൂടുതൽ അവളാഴത്തിലവനെ സ്നേഹിച്ചുകൊണ്ട് മെഴുകുപോലൊരുകി നൊമ്പരപ്പെട്ടു. ദിയയുടെ ബർത്ഡേ ഹിമാലയത്തിന്റെ മുകളിൽ മഞ്ഞിൽ വെച്ച് മെർലിനും നീനയും ആദർശും ബാലുവും ചേർന്ന് ആഘോഷിക്കാൻ പ്ലാൻ ചെയ്തു, രാവിലെ മുതൽ തേടി തേടി നല്ലൊരു ചുവന്ന റോസാപ്പൂ ബൊക്കെ ഒരെണ്ണം ബാലു ദിയയ്‌ക്കായി വാങ്ങിച്ചിരുന്നു. വൈകീട്ട് ക്‌ളാസ്സിലെ കുട്ടികൾ എല്ലാരുമവൾക്ക് വിഷ് ചെയ്യുകയും സർപ്രൈസ് ആയി കേക്ക് കട്ട് ചെയ്യുകയും ചെയ്തപ്പോൾ വിക്രമിന്റെ അഭാവം അവളുടെ മുഖത്തു അറിയാനുണ്ടായിരുന്നു. എങ്കിലും തന്റെ കൂട്ടുകാരികൾക്ക് താനെത്ര പ്രിയപെട്ടവളാണെന്നു അവൾ തിരിച്ചറിഞ്ഞു. ബാലു റോസാപ്പൂ കൊടുത്തുകൊണ്ട് ദിയയെ വിഷ് ചെയ്തു.

പെട്ടന്ന് മെർലിൻ “വെയ്റ്റ് വെയ്റ്റ് ഗെയ്‌സ്” എന്ന് പറഞ്ഞിട്ട് ഒരു ഗിഫ്റ് ബോക്സ് എടുത്തുകൊണ്ട് വന്നു . ദിയ ആകാംഷയോടെ അത് തുറന്നപ്പോൾ ഡയമണ്ട് റിങ് ആയിരുന്നു അതിനകത്ത്!!! ഒരു ലെറ്ററും!

“പ്രിയേ…
നീയെന്നെ തേടുകയാണെന്നു ഞാനറിയുന്നു, ചുറ്റും തേടുന്ന നിന്റെ കണ്ണുകൾ നിന്റെ ഹൃദയത്തിലേക്ക് നോക്കാത്തതെന്തേ …!
നിന്നെ മാത്രം ഈ ജന്മം മുഴുവൻ ഓർത്തുകൊണ്ട് - വിക്രം. ജന്മദിനാശംസകൾ.!!”
ഇത്രയും മനോഹരമായി

💬 Comments

View all comments