0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 3K

എന്ത് സന്തോഷമാടി നിങ്ങൾക്ക് രണ്ടിനും!!”

“നിനക്കെന്താ നഷ്ടം! അവൻ കണ്ടോട്ടെ !! കണ്ടു പഠിക്കട്ടെ ആമ്പിള്ളേര് എങ്ങനെയാണു സ്നേഹിച്ച പെണ്ണിനെ കൊണ്ടുപോകുന്നത് എന്ന്!!”

മെർലിന്റെ കൊണച്ച വർത്തമാനം കേട്ടപ്പോൾ നിയന്ത്രണം വിട്ടുകൊണ്ട് രാകേഷ് മെർലിന്റെ കരണം നോക്കിയൊന്നു പൊകച്ചു.!!

“ഇനിയെന്തായാലും വയ്യ!! ഞാൻ എല്ലാം ബാലുവിനോട് തുറന്നു പറയാൻ പോവുകയാണ്, അവനെ ആശ്വസിപ്പിക്കാൻ ഞാനുണ്ടാകും! എല്ലാത്തിനും കൂടെ നിന്നതിൽ ഞാനിപ്പോ തകർന്നു പോകുന്നുണ്ട് മെർലിൻ, മനുഷ്യനെ നീയൊന്നും മനസിലാക്കാൻ പഠിച്ചിട്ടില്ലെടി ശവമേ!!!”

രാകേഷ് ബാലുവിനെ കാണാൻ ഹോസ്റ്റലിൽ ചെന്നപ്പോൾ അവൻ റൂമിൽ തനിയെ ബെഡിൽ കിടക്കുകയായിരുന്നു.

“ബാലു ….”

“എന്താ രാകേഷ്...”

“നീ ഞാൻ പറയുന്നത് കേൾക്കാൻ ഉള്ള മനക്കട്ടി ഉണ്ടാകണം!
എടുത്തു ചാടി ഒന്നും ചെയ്യരുത് പ്ലീസ്!!”

“എന്താ രാകേഷ്!!”

“എടാ... ദിയയെ നീ മറന്നേക്കടാ…..”
ഒരു നിമിഷം ബാലു തകർന്ന മനസുമായി ഈറനണിഞ്ഞു.

“വിക്രവും ദിയയും…..അവർ …..ഇഷ്ടത്തിലാണെടാ….
എല്ലാരും കൂടെ….ചേർന്ന് നിന്നെ…...മെർലിനും നീനയും എന്തിനു ഈ ഞാൻ പോലും… എന്നോട് ക്ഷമിക്കടാ ബാലു….” രാകേഷ് കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു.

രാകേഷിന്റെ വാക്കുകൾ ബാലുവിന്റെ ഹൃദയത്തെ വെട്ടിമുറിക്കുന്നപോലെ അവനുതോന്നി. കൂർത്തമുനയുള്ള ഗ്ലാസിന്റെ ചില്ലകൾ അവന്റെ നെഞ്ചിൽ കുത്തിയിറങ്ങുന്നപോലെ അവനു അനുഭവപെട്ടു…ഹൃദയം നിശ്ചലമായെങ്കിലും അവന്റെ കണ്ണിൽ നിന്നും ചോര പൊടിഞ്ഞിറങ്ങി.

“ബാലു….നീ മറക്കണമെല്ലാം !!! നിനക്കതിനു കഴിയണം.”

“ദിയ എന്നെ ചതിച്ചു എന്നാണോ ...നീ ……..” തൊണ്ട പൊട്ടിക്കൊണ്ട് വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു ബാലു പറഞ്ഞൊപ്പിച്ചു.

ബാലു രാകേഷിനെ കെട്ടിപിടിച്ചുകൊണ്ട് വാവിട്ടു കരഞ്ഞു.
എന്ത് പറഞ്ഞിട്ടും അവനെ ആശ്വസിപ്പിക്കാൻ രാകേഷിനു കഴിഞ്ഞില്ല. അവന്റെ മനസ് ഇത് താങ്ങിയല്ലേ..ഒക്കു.

💬 Comments

View all comments