Chapter Title : ? ലെമനേഡ് ? [? ? ? ? ?]
മൂന്നാലു ദിവസം ബാലു ക്‌ളാസിലേക്ക് വന്നില്ല. ദിയയോട് ഈ വിവരം ആരും പറഞ്ഞതുമില്ല, രാകേഷ് മെര്ലിന് മായി ആ പിണക്കത്തോടെ ബ്രെക്കപ്പും ആയി. പക്ഷെ ബാലുവിന് ദിയയെക്കാൾ ഏറെ വെറുപ്പ് വിക്രമിനോടായിരുന്നു. തന്റെ പ്രേമിനി ആണെന്നറിഞ്ഞിട്ടും അവളെ സ്വന്തമാക്കിയതിൽ അവനെ കൊല്ലാനുള്ള ദേഷ്യം ബാലുവിനുണ്ടായി.
പിന്നീട് ബാലു ക്ലാസിൽ ദിയയുടെ അടുത്തിരുന്നില്ല, എന്തിനു അവൾ സംസാരിക്കാൻ ശ്രമിച്ചപ്പോൾ പോലും അവളെ വെറുത്തുകൊണ്ട് ആ മുഖത്തു നോക്കാൻ പോലും തയാറായില്ല,
ദിയ എത്ര വട്ടം ഫോൺ വിളിച്ചാലും ബാലു എടുക്കുമായിരുന്നില്ല, മിക്കപ്പോഴും അവൻ ഫോൺ ഓഫാക്കി വെക്കുകയും ചെയ്തു. ദിയയും ബാലുവിന്റെ ഈ അവസ്‌ഥയ്‌ക്ക് താൻ കാരണമെന്നു അറിഞ്ഞപ്പോൾ അവൾ മാപ്പ് കാലിൽ വീണു മാപ്പ് പറയാനും തയാറായെങ്കിലും ബാലു ദിയയെ പാടെ അവഗണിച്ചു.
അതിന്റെ ഇടയിലാണ്, വിക്രമിന്റെ ബർത്ഡേ വന്നത്, ആ ദിവസം എക്സാം ദിയയ്ക്ക് ലാബ് എക്സാം ആയിരുന്നത് കൊണ്ട് ആഘോഷം വൈകീട്ടത്തേക്ക് ആക്കിമാറ്റി. എക്സാം കഴിഞ്ഞപ്പോൾ അവളൊരു ഓട്ടോയിൽ വിക്രമിന്റെ വില്ലയിലേക്ക് ചെന്നു, അവളുടെ മനസിലെ വിഷമം വിക്രമിനോട് തുറന്നു പറയണോ എന്നവൾ ആലോചിച്ചു.
“വൗ Oh My God!! ഹേയർസ്‌റ്റൈൽ മാറ്റിയോ??”
“ഹാ ബിര്തഡ്ഡെ അല്ലെ, അതോണ്ട് മുടിയൊക്കെ കളഞ്ഞു!
നന്നായിട്ടുണ്ടോ….??”
“ഇതാണ് സൂപ്പർ!!”
“എന്താ എന്റെ പെണ്ണിന് മുഖം ഒരു തെളിച്ചമില്ലായ്മ ?
ദിയ, എന്തെങ്കിലും എന്നോട് ഒളിക്കുന്നുണ്ടോ...”
“അത് … വിക്രം ബാലു, എന്നോടിപ്പോ മിണ്ടുന്നേയില്ല, മിണ്ടുന്നതു പോയിട്ട് ഒന്ന് സംസാരിച്ചിട്ട് തന്നെ കുറെ ദിവസമായി.” ദിയ വിഷമിച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങൾ രണ്ടാളും ഇടയ്ക്ക് ഇതുപോലെ പിണങ്ങുന്നതല്ലേ !!” വിക്രം
💬 Comments
View all comments