0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 3.1K

വാക്ക് പറഞ്ഞെങ്കിൽ ഞാൻ ഒഴിഞ്ഞു തരുമായിരുന്നില്ലേ…
എനിക്ക് മനസിലായി ദിയ….
സ്നേഹമെന്നത് വെറും വാക്കിലൂടെ പറയുന്നതല്ല. അത് പ്രവർത്തിയിലൂടെ കാണിക്കുന്നതാണെന്ന്.
ഒന്ന് മാത്രം ബാക്കിയുണ്ടെനിക്ക് ചോദിയ്ക്കാൻ...ഞാൻ നിന്റെ മനസ് ഏതെങ്കിലും കാരണം കൊണ്ട് ദ്രോഹിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കില്ലേ ദിയ….”

അവന്റെ ആ ചോദ്യം മതിയായിരുന്നു ദിയക്ക് മനസ് തകരാൻ… അവളുടെ നിറമിഴികളിലൂടെ ബാലുവിനോടുള്ള സ്നേഹം ഒഴുകിയിറങ്ങി.

“ബാലു ഞാൻ നിന്നോട് എല്ലാം പറയാനൊരുങ്ങിയതാണ്….
പക്ഷെ കഴിഞ്ഞില്ല!!
ഞാനല്ലേ നിന്നോട് മാപ്പ് ചോദിക്കേണ്ടത്……”

“ഇല്ല ദിയ, ഞാനൊരിക്കലും ദിയയെപോലെയൊരു മാലാഖയെ ഡെസേർവ് ചെയ്യുന്നില്ല!! വിക്രമിന് മാത്രമുള്ളതാണ് നീ….”

തനിക്ക് സന്തോഷമേയുള്ളോന്നും ദിയയോട് അവൻ വിങ്ങി പൊട്ടി പറഞ്ഞു. കൂടാതെ അവൻ മനസുകൊണ്ട് ഇരുവരെയും അനുഗ്രഹിക്കുന്നുണ്ടെന്നും.

ദിയക്ക് ബാലുവിന്റെ മനസ് വേദനിപ്പിച്ചതിൽ വാക്കുകൾ കിട്ടാതെയവൾ ഫോൺ വച്ചു. അവളുടെ മനസിൽ എന്നുമാ നൊമ്പരം മായാതെയുണ്ടാകും. എത്രയായാലും ബാലുവിന്റെ സ്വന്തമാണെന്നു വിശ്വസിച്ചാണവൾ അവനോടപ്പം ഇങ്ങോട്ടേക്ക് വന്നത്. ഇപ്പൊ അവളുടെ കഴുത്തിൽ വിക്രം കെട്ടിയ താലിയില്ലെന്നു മാത്രമേയുള്ളു. വിക്രമിന്റെ എല്ലാം എല്ലാമായി അവൾ മാറിയിരിക്കുന്നു.ദിയ അവസാനമായി ബാലുവിനെയോർത്തു കരഞ്ഞപ്പോൾ. മെർലിനും നീനയും അവളെയാശ്വസിപ്പിച്ചു.

“മെർലി നീനെ..അവൻ പറഞ്ഞത് എന്താണെന്നറിയാമോ….
എനിക്ക് ചേരുന്നത് വിക്രം തന്നെയാണെന്ന്!!
ബാലു അത് പറയുമ്പോ എനിക്കറിയാം അവൻ ജീവൻപിടയുകയായിരിക്കും….”

മെർലിനും നീനയ്ക്കും അത് കേട്ടപ്പോൾ ആദ്യമായി ബാലുവിനോട് വല്ലാത്ത മതിപ്പ് അവർക്ക് തോന്നി. മെർലിൻ സ്വയമവളുടെ തെറ്റ് മനസിലാക്കി രാകേഷിനോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൻ ആകെ ചോദിച്ചത് ബാലുവിനോട് അവൾ ചെയ്ത തെറ്റിന് മാപ്പ് പറയാൻ ആണ്. മെർലിൻ രാകേഷിനെ ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് അവനെ

💬 Comments

View all comments