0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 3.1K

കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. അവൾ കരയുന്നത് ആദ്യമായിട്ടാണ് നീനയും ദിയയും പോലും മനസിലാക്കിയത്. പിറ്റേന്ന് ബാലുവിനോട് മാപ്പു ചോദിയ്ക്കാൻ എന്നും കാണുന്ന കഫേയിലേക്ക് അവരൊത്തുകൂടി.
മെർലിൻ ബാലുവിനോട് സോറി ചോദിച്ചപ്പോൾ, ഇതൊക്കെ കോളേജ് ലൈഫിലെ ഒരു തമാശയല്ലേ!! ഞാനത് അങ്ങനെയെടുക്കുന്നുള്ളു എന്ന് പറഞ്ഞുകൊണ്ട് ബാലു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു നടന്നു. അങ്ങനെ രാകേഷും മെർലിനും വീണ്ടും ഒന്നിച്ചു.

വിനീതയെ പരിചരിക്കാൻ വേണ്ടി മിക്കപ്പോഴും ദിയ വിക്രമിന്റെ വീട്ടിലേക്ക് പോകും. അവരുടെ സ്നേഹം നിറഞ്ഞ ശുശ്രൂഷയിൽ അവൾക്ക് മാറ്റം വന്നു തുടങ്ങി. ദിയ ഒരുപാട് നിർബന്ധിച്ചപ്പോൾ വിക്രം ദിയയെയും അവന്റെ വീട്ടിൽ താമസിപ്പിക്കാൻ തയാറായി.

രാകേഷിന്‌ ജോലി കിട്ടിയപ്പോൾ മെർലിന്റെ കയ്യില് അവൻ മോതിരമിട്ടു. ആദർശും നീനയും ഇപ്പോഴും പ്രണയിച്ചു കൊതിതീരാതെ നടക്കുന്നു. ആദർശിനു ദിയെയെന്നാലിപ്പോ കൂടെപ്പിറപ്പിനെ പോലെയാണ്, ദിയ നീനയോടു നാട്ടിലേക്ക് പോകും മുൻപേ രജിസ്റ്റർ ഓഫീസിൽ അവരുടെ കല്യാണം നടത്തണമെന്ന് പറഞ്ഞിരുന്നു. നീനയുടെ അച്ഛനും അമ്മയും അവൾക്ക് നാട്ടിൽ മറ്റൊരു വിവാഹം ഏതാണ്ട് ഉറപ്പിച്ചത് അവൾ എല്ലാരോടും കൂടി പറഞ്ഞപ്പോൾ ദിയ തന്നെയാണ് അതിനു മുൻകൈ എടുത്തതും.

ദിയയുടെ അച്ഛനോട് വിക്രമിന്റെയും വിനീതയുടെയും കാര്യങ്ങൾ പറയാൻ ആയി നാട്ടിലേക്കവള്‍ ചെന്നപ്പോൾ അദ്ദേഹം വിക്രമിനെ പോലെ ഒരാളെ ദിയ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല, വിക്രമിന്റെ അച്ഛന്റെ ക്രിമിനൽ പശ്ചാത്തലം ദിവാകരന് ഉള്ളിൽ വല്ലാതെ ഭയമുണ്ടാക്കി. അച്ഛന്റെ സമ്മതമില്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്നു ദിവാകരനോട് ദിയ സത്യം ചെയ്തതിനു ശേഷം അവൾ തിരികെ മുംബൈയിലേക്ക് വന്നു. കോഴ്സിന്റെ അവസാനവർഷത്തിലേക്ക് കടന്നപ്പോൾ പഠിത്തം മാത്രമായിരുന്നു അവളുടെ മനസ്സിൽ. വിക്രം ബിസിനസുമായി

💬 Comments

View all comments