Chapter Title : ? ലെമനേഡ് ? [? ? ? ? ?]
തിരക്കായിരുന്നെങ്കിലും അവളെ നല്ലപോലെ സപ്പോർട്ട് ചെയ്തു. ആ സമയങ്ങളിൽ അവർ പരസ്പരം മനസുകൊണ്ട് ഒന്നാണെങ്കിലും ശരീരംകൊണ്ട് അകലം പാലിച്ചു. വിനീത വീട്ടിൽ വിഷമിച്ചിരിക്കുമ്പോ താൻ മാത്രം ഇങ്ങനെ ചിരിച്ചു സന്തോഷിച്ചു നടക്കുന്നതിൽ എന്തർഥമെന്നു അവൾ ചിന്തിച്ചു കാണണം.
നാളുകൾ അതിവേഗം കടന്നുപോയി കോഴ്സ് പൂർത്തിയായ സെറിമണിക്ക് ദിയയുടെ അച്ഛൻ വന്നപ്പോൾ അവൾ തിരികെ നാട്ടിലേക്ക് വരാനായിട്ട് അച്ഛനോട് വിസമ്മതിച്ചു. വിനീതയെ നോക്കാൻ കൂടെയാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ സമ്മതിക്കുകയാണ് ഉണ്ടായത്. പക്ഷെ അച്ഛനെ തിരികെ പോവാനുമവൾ അവൾ സമ്മതിച്ചില്ല. ഇന്റേൺഷിപ് മുംബയിൽ തന്നെ ചെയ്യാമെന്നവൾ പറഞ്ഞു.
വിനീതയെ നടത്തിക്കാനും സംസാരിപ്പിക്കാനും വേണ്ടി ഇരുവരും സ്നേഹത്തോടെ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അവൾ പയ്യെ പയ്യെ നടന്നു കണ്ടപ്പോൾ. അവളുടെ സംസാരശേഷി അല്പാല്പമായി തിരികെ കിട്ടിയപ്പോൾ ദിയയും വിക്രമും ഒരുപോലെ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. വിനീതയെ വിവാഹം കഴിക്കണമെന്നു ബാലു ആഗ്രഹിച്ചെങ്കിലും അവൾക്കു സമ്മതം ഉണ്ടെങ്കിൽ മാത്രമേ വിക്രം അത് അംഗീകരിക്കു എന്ന് പറഞ്ഞപ്പോൾ ബാലു അതിനായി കാത്തിരുന്നു. ഇന്റേൺഷിപ് പൂർത്തിയാക്കി ബാലു നാട്ടിലേക്ക് മടങ്ങുമ്പോ അവന്റെ മനസിൽ ഒരേയൊരു വിങ്ങൽ മാത്രമുണ്ടായിരുന്നുള്ളു. വിനീത!!
ഓരോ ദിവസവും അവൻ മറക്കാതെ വിക്രമിനെയും ദിയയെ വിളിക്കും, വിനീതയോടും സംസാരിക്കും. ദിയക്ക് ബാന്ദ്ര മെഡിക്കൽ ട്രസ്റ്റിൽ ജോലികിട്ടിയതിനു ശേഷം വിക്രമും ദിയയും വിവാഹമുറപ്പിച്ചു. ജോലി കിട്ടിയപ്പോൾ ആദ്യം ബാങ്കിൽ പേർസണൽ ലോൺ എടുത്തുകൊണ്ട് ബാലുവിന് ബാക്കിയുള്ള പൈസ അവളയച്ചുകൊണ്ട് ആ കടം വീട്ടുകയാണ് ചെയ്തത്. ദിയ സെല്ഫ് റെസ്‌പെക്ട് ഉള്ള കുട്ടിയാണെന്ന് വിക്രമിന് അറിയാമെങ്കിലും അവൻ 10 ലക്ഷം ബാലുവിന് കൊടുക്കാനായി ദിയക്ക് ഓഫർ
💬 Comments
View all comments