0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

ദിയക്ക് രാകേഷിന്റെ ഒപ്പം വിക്രം വന്നു കഫെയിൽ ഒക്കെ ഒന്നിച്ചു ഇരുന്നാലും എണീറ്റ് പോകാൻ എത്ര എളുപ്പമായിരുന്നില്ല.

ഹോസ്റ്റലിൽ ആകട്ടെ രാകേഷ് ആയി ഉള്ള പരിചയം വച്ച് എല്ലാ ചെറിയ കാര്യങ്ങള്‍ക്കും നീനയും മെര്‍ലിനും വിക്രത്തിന്റെ സഹായം തേടുകയും ചെയ്തു. അങ്ങനെ അവര്‍ എല്ലാരും വിക്രത്തിന്റെ ഇഷ്ടപെട്ട കൂട്ടുമായി. ദിയ മാത്രം പക്ഷെ ഒരു ഗ്യാപ്പിട്ട് തന്നെ വിക്രവുമായി നിന്നു. അതുപോലെ വിക്രം വരുന്നുണ്ടെങ്കിൽ പല മീറ്റിംഗിലും അവൾ ഒഴിയുമായിരുന്നു.

അങ്ങനെ ആറു മാസം കഴിഞ്ഞപ്പോള്‍ ദിയയുടെ ആ പേടി സ്വപ്നം യാഥാർഥ്യത്തിൽ തന്നെ സംഭവിച്ചു!!!.

ഫസ്റ്റ് സെമെസ്ടറിലെ ആദ്യത്തെ എക്സാം കഴിഞ്ഞു കോറിഡോറിലൂടെ ലൈബ്രറിയിലേക്ക് വരുക ആയിരുന്നു ദിയ. വിക്രം ഫ്രെണ്ട്സിന്റെ ഒപ്പം അവളെ കാറിന്റെ ഉള്ളിൽ നിന്നും നോക്കുന്നത് കണ്ടപ്പോൾ അവൾ നടത്തം ഒരല്പം വേഗതയിലാക്കി. ലൈബ്രറിയില്‍ കയറിയപ്പോൾ ദിയാക്കോരല്പം സമാധാനമായി, ഇല്ലെങ്കിൽ കാറിന്റെയടുത്തേക്ക് വിളിച്ചെങ്കിൽ പോവേണ്ടി വന്നേനെ. റെഫർ ചെയ്യാനുള്ള പുസ്തകം നോക്കുന്നതിനിടെ വിക്രം ലൈബ്രറിയിലേക്ക് കയറുന്നത് കണ്ടപ്പോൾ ദിയ ഒരു മൂലയിൽ ഉള്ള ടേബിളിൽ പമ്മിയിരുന്നു. ദിയയെ കാണാതെ കുറെ നേരം കറങ്ങിയതിനുശേഷം ഒടുവിൽ ആരോടോ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വിക്രം വന്നിരുന്നു. ദിയ ആ സമയം ഒന്ന് പമ്മി, പതിവുപോലെ വിക്രം കൊച്ചു വർത്തമാനവും ദിയയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും കഴിഞ്ഞപ്പോൾ അവൻ സധൈര്യം കാര്യത്തിലേക്ക് കടന്നു.

“ദിയ ആലോചിച്ചു പറഞ്ഞാല്‍ മതി. ബാലുവിനെക്കാള്‍ എന്ത് കൊണ്ട് ദിയക്ക് മാച്ച് ഞാന്‍ തന്നെ ആണ്, പിന്നെ ഇവിടെ ഇതൊക്കെ സാധാരണമാണ്. ഇഷ്ടമുള്ള ആളിന്റെയൊപ്പം നടന്നാൽ ആരും ചോദിയ്ക്കാൻ ഒന്നും വരില്ല, നിന്റെ

💬 Comments

View all comments