Chapter Title : ? ലെമനേഡ് ? [? ? ? ? ?]
ചാരിയിരുന്നു. “നമ്മുടെ ക്ലാസ്സിലെ നിന്റെ കസിൻ ബാലു ആണോ അപ്പൊ …...” മെർലിനും നീനയും മുഖത്തോടു മുഖം നോക്കി പൊട്ടി പൊട്ടി ചിരിച്ചു. അതുകണ്ടപ്പോൾ ദിയയുടെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നു.
ചിരി കഴിഞ്ഞപ്പോൾ….. “മോളെ ദിയ...നീ എന്നെ തല്ലില്ലേല്‍ ഞാന്‍ ഒരു കാര്യം പറയാം. നിന്റെ ബാലുവിനേക്കാള്‍ എന്തുകൊണ്ടും ഉഗ്രന്‍ നമ്മുടെ മസ്സില്‍ ചേട്ടന്‍ തന്നെയാണ്…..നിന്റെ സ്‌ഥാനത്തു ഞാന്‍ ആണേല്‍ അപ്പോഴേ പുള്ളിടെ കൂടെ കൂടിയെനേം. ഒന്നുവില്ലേലും നമ്മുടെ കോളജില്‍ ഒരു പൂവാലനും പിന്നെ ശല്ല്യത്തിനു വരില്ലാലോ...പിന്നെ കാശിനു കാശ് മസിലിനു മസ്സില്‍ ..”
ദിയ തലയണ എടുത്തു മെര്‍ലിന് ഒരു തല്ലു കൊടുത്തു. “ഇനി ഇത് കൊട്ടിഘോഷിച്ചു ക്ലാസ്സില്‍ ഒന്നും പറയണ്ടാ.” ദിയ പറഞ്ഞു.
“ഏതായാലും ഞങ്ങള്‍ ആരോടും പറയില്ല ….നിനക്കിപ്പോ ഉള്ള വില ഞങ്ങളായിട്ട് കളയുന്നില്ല….ഹഹ!!”. മൂവ്വരും ആ ചർച്ച അവിടെ തീർത്തു.
മെർലിൻന്റെ കൂടെ കാന്റീനിലും ഇടക്ക് ഹോസ്റ്റലിനു മുൻപിലും രാകേഷ് മാന്യമായി പെരുമാറുന്നത് കൊണ്ട് അവനെയൊരു നല്ല സുഹൃത്ത് ആയി തന്നെ ദിയയ്ക്ക് തോന്നി. വൈകുന്നേരം ദിയയുടെ റൂംമേറ്റ്സ്ഉം ബാലു, രാകേഷ് എല്ലാവരും കൂടി ചായ കുടിക്കാന്‍ പോകും ആ ഒത്തുചേരൽ കൊണ്ട് താമസിയാതെ തന്നെ എല്ലാരും നല്ല കൂട്ടുമായി.
കഫെയിലും പുറത്തുമൊക്കെ വിക്രം ദിയയെ കാണുമ്പോള്‍ എന്തെങ്കിലും വഷളന്‍ വര്‍ത്തമാനം ആയി ദിയയുടെ അടുത്തേക്ക് വരും. പക്ഷെ ദിയ ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറഞ്ഞു അവനെ ഒഴിവാക്കുകയും ചെയ്യും. മിക്കപോഴും അവന്റെ കൂടെ വാല് പോലെ രാകേഷും കാണും. രാകേഷ് ബാലുവും ആയി നല്ല കൂട്ട് ആയിരുന്നല്ലോ. അതുകൊണ്ട്
💬 Comments
View all comments