0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദിയ. ദിയയോട് മെറിന്‍ ചോദിച്ച ചോദ്യം അത് നിങ്ങൾ അറിയണമെങ്കില്‍ ദിയയുടെ മുഴുവൻ കഥയും അറിയണം. കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനനം. ഒരു ചെറിയ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന ദിവാകരന്റെ ഒറ്റ മകൾ, ദിയയെ ഒരു ഡോക്ടര്‍ ആക്കണം എന്നത് ആയിരുന്നു അവളുടെ അച്ഛന്റെയും, രണ്ടു വർഷം മുൻപ് വിടപറഞ്ഞ അമ്മയുടെയും മോഹം. പ്ലസ്‌ടു വരെ പഠിക്കാന്‍ മിടുക്കി ആയിരുന്ന ദിയക്ക് പക്ഷെ എന്ട്രന്‍സ് അത്ര എളുപ്പമായിരുന്നില്ല. ആദ്യത്തെ തവണ എഴുതിയപ്പോൾ അവൾക്ക് പ്രതീക്ഷിച്ച റിസൾട്ട് കിട്ടിയില്ല. അതിനിടയില്‍ അച്ഛന്റെ ബിസിനസ്‌ പരാജയപെട്ടു. എങ്കിലും അയാള്‍ അവളെ തൃശൂര്‍ ഉള്ള ഒരു പ്രമുഖ എൻട്രൻസ് സ്ഥാപത്തില്‍ റിപ്പീറ്റ് ചെയ്യാൻ ചേർത്തു. ഒറ്റ നോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന അതി സുന്ദരിയായ ദിയയുടെ പുറകെ പല ആണുങ്ങള്‍ തേനീച്ച പോലെ അവിടെയുമുണ്ടായിരുന്നു. പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു പോയിരുന്ന ദിയയുടെ മനസ്സ് ഇളക്കാന്‍ അവർക്കാർക്കും കഴിഞ്ഞിരുന്നില്ല, പക്ഷെ ബാലുവിന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിലവൾ വീണുപോകുകയായിരുന്നു. വളരെ സാധാരണമായ സുഹൃത്ബന്ധം ആയിരുന്നു ആദ്യമവർ തമ്മിൽ. എങ്കിലും കൂടുതൽ സമയം ഒന്നിച്ചു ചിലവഴിക്കുമ്പോ ഇരുവരുടെയും ഇഷ്ട്ടങ്ങൾ പരസ്പരം അറിഞ്ഞു. അവന്റെ കളങ്കമില്ലാത്ത മനസ് ദിയ തിരിച്ചറിഞ്ഞപ്പോൾ അവരുടെ ബന്ധമൊരു പ്രണയത്തിലേക്ക് വഴിമാറി. ഒരു പഠിപ്പിസ്റ്റ് ആയിരുന്ന ബാലു ദിയക്ക് ബുദ്ധിമുട്ട് തോന്നിയ വിഷയങ്ങള്‍ എല്ലാം പഠിപ്പിച്ചു കൊടുത്തു. എൻട്രൻസ് നു ശേഷം രണ്ടാള്‍ക്കും ഒരു കോളജില്‍ അഡ്മിഷന്‍! അതായിരുന്നു ബാലുവിന്റെ സ്വപ്നം. പക്ഷെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ബാലുവിന് റാങ്ക് കുറഞ്ഞു. ദിയക്ക് അവള്‍ പ്രതീക്ഷിച്ചതിലും റാങ്ക്

💬 Comments

View all comments