Chapter Title : ? ലെമനേഡ് ? [? ? ? ? ?]
ഉണ്ടെങ്കിലും Govt കോളേജിൽ അഡ്മിഷന്‍ കിട്ടാനും മാത്രമുള്ള റാങ്ക് ഒന്നുമില്ല...താനും.
വീട്ടില്‍ പണം ഉള്ളത് കൊണ്ട് ബാലുവിന്റെ അച്ഛൻ മുംബൈയില്‍ ഉള്ള A.M.B കോളേജില്‍ അവനു അഡ്മിഷന്‍ തരപെടുത്തി. 15 ലക്ഷം രൂപ donation ദിയക്ക് അത് ചിന്തിക്കാന്‍ പറ്റില്ലല്ലോ. ഇനിയും കോച്ചിംഗ് ചെയ്യാന്‍ ആണെങ്കില്‍ പണവും ഇല്ല. അങ്ങനെ നിരാശയില്‍ ഇരിക്കുമ്പോഴാണ് ഒരു ദിവസം ബാലു അവളെ വിളിക്കുന്നത്. A.M.B കോളേജില്‍ തന്നെ ദിയയ്ക്കും ബാലു Admission ശരി ആക്കിയ വിവരം പറഞ്ഞു. ബാലു വീട്ടില്‍ നിന്ന് എന്തോ കള്ളം പറഞ്ഞു പണം കൊടുത്തു എന്നറിഞ്ഞപ്പോൾ ദിയയ്ക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു, അവനോടെങ്ങനെ നന്ദി പറയണമെന്ന് അറിയാതെ പകരമായി ആഴത്തിൽ ബാലുവിനെ സ്നേഹിക്കുക മാത്രം ചെയ്തു....
അങ്ങനെ മുംബൈ ഫോർട്ടിൽ നിന്നും നിന്ന് അധികദൂരമില്ലാത്ത AMB കോളജിലേക്ക് ചേക്കേറുമ്പോ ബാലുവിനും ദിയക്കും കേരളത്തിൽ നിന്നും സ്വതന്ത്രമായതിന്റെ സന്തോഷമായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചു ജയിച്ചു ഡോക്ടറാവാൻ വേണ്ടി രണ്ടാളും ഒരുപോലെയാഗ്രഹിച്ചു.
ഇരുവരുടെയും കോളേജില്‍ ആദ്യ ദിവസം….
AMB കോളേജ് ദിയക്ക് സത്യത്തിൽ ഒരത്ഭുതം ആയിരുന്നു. ഒരു മലയാളിയുടെ ആണത്രെ ഈ കോളേജ് അതുകൊണ്ട് അവിടെ കൂടുതൽ വിദ്യാര്‍ത്ഥികളും മലയാളികള്‍ തന്നെ ആയിരുന്നു. ഓറഞ്ച് നിറമുള്ള 6 നില കെട്ടിടം, അത് പോലെ മൂന്നു ബ്ലോക്കുണ്ട് ആ വലിയ കോമ്പോണ്ടിൽ തന്ന, എഞ്ചിനീയറിംഗ് ഡിവിഷനും മറ്റേത് MBBS ഉം ആണ്, പിന്നെയുളളത് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ആണ്. ധാരാളം മരങ്ങളും പുല്ലും നട്ടുപിടിപ്പിച്ചിട്ടുണ്ട്, നീണ്ട കോറിഡോറും വരാന്തയും എല്ലാം ശാന്തമാണ്. പഠിക്കാൻ നല്ല അന്തരീക്ഷമാണെന്നു ഇരുവർക്കും തോന്നി.
പല സ്ഥലത്ത്
💬 Comments
View all comments