0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

നിന്നുള്ള പണക്കാരായ കുട്ടികള്‍. പല ഫാഷന്‍ വേഷം ധരിച്ച കുട്ടികൾ.ഏതാണ്ട് 2000 വിദ്യാർഥികൾ പഠിക്കുന്നുണ്ടിവിടെയെന്നു ബാലു പറഞ്ഞോതോർത്തപ്പോൾ ദിയ അമ്പരന്നു. ദിയയും ബാലുവും ഒരു ദിവസം ലേറ്റ് ആയി ആണ് ജോയിന്‍ ചെയ്തതത്. അഡ്മിഷൻ പൂർത്തിയായപ്പോൾ തന്നെ ഉച്ചകഴിഞ്ഞു. ആദ്യദിവസത്തെ ക്ലാസ്സിൽ കയറാതെ ഇരുവരും ലൈബ്രറിയിൽ ചെന്നിരുന്നു. നാളെ മുതൽ ചെല്ലാമെന്നു ഇരുവരും തീരുമാനിച്ചു. തത്കാലം സിലബസിലെ ബുക്ക്സ് എല്ലാം കളക്ട് ചെയ്യാനവർ ശ്രമിച്ചു. അഡ്മിഷന്റെ ഭാഗമായാണ് ഹോസ്റ്റൽ പ്രവേശനവും. മെൻസ് ഹോസ്റ്റൽ കോളേജിന്റെ തൊട്ടടുത്താണെങ്കിലും ലേഡീസ് ഹോസ്റ്റൽ ഒരല്പം ദൂരെയാണ്.

ഇരുവരും കോളേജിന്റെ പുറത്തു നിന്നുള്ള കഫെയിൽ നിന്നും നല്ലൊരു കോഫീ കുടിച്ചതിനു ശേഷം ബാലു നാട്ടിലെ ഒരു സുഹൃത്തിന്റെ മുറിയിൽ ഒഴിവുണ്ടെന്നു പറഞ്ഞതിന് പ്രകാരം അവന്റെയൊപ്പം ഹോസ്റ്റലിൽ കയറിയപ്പോൾ ദിയ കോളേജിൽ നിന്നും അല്പം നടക്കാവുന്ന ദൂരത്തിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഒരു ഓട്ടോ എടുത്തു പോകാനിറങ്ങി.

ഇരുവശത്തും പഴയ കെട്ടിടങ്ങൾ തന്നെ. റോഡുകൾ നല്ലപോലെ മലിനമാണ്. വാഹനങ്ങളുടെ പുകയും ഒച്ചയും ധാരാളമുണ്ടെങ്കിലും, കാമ്പസിന് ഉള്ളിലേക്ക് ശബ്ദവും ഈ മലിനമായ വായുവും എത്താൻ സാധ്യതയില്ല. വഴി നിറയെ ചായക്കടകകളും ഹോട്ടലുകളും ഉണ്ട്.

ഹോസ്റ്റലും അത്യാവശ്യം വലിപ്പമുണ്ട് രണ്ടു ബ്ലോക്ക് ആണ്, വോളി ബോള് കോർട്ടും ഉണ്ട്, അതാവശ്യം വലിയ ഏരിയ ആണ്. അവിടെ ഒന്നാമത്തെ ബ്ലോക്കിൽ മൂന്നാം നിലയിലാണ് ദിയയുടെ മുറി. ഒരു റൂമിൽ മൂന്നു പേരാണ്, എല്ലാരും ഫസ്റ്റ് ഇയർ തന്നെ. കോട്ടയം കാരി മെർലിൻ, ആലപ്പുഴയിൽ നിന്നും നീന, നീന മെലിഞ്ഞു മോഡൽ ലൂക്ക് ആണ്, ക്യൂട്നെസ് ഓവർലോഡ്ഡ് പെൺകുട്ടി, അവൾ വീട്ടുകാരെ

💬 Comments

View all comments