0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

പറയ്‌ ബാലു”

ബാലു വിക്രത്തിൻറെ കൂളിംഗ് ഗ്ലാസിലേക്ക് നോക്കി ആകെ പരുങ്ങിയപോലെ നിന്നു.

“വിക്രം ചേട്ടാ...ഞാന്‍ ആകെ ബുദ്ധിമുട്ടില്‍ ആണ്,
ഒരാഴ്ചയ്ക്ക് ഉള്ളില്‍ തരാം”

“ഡാ....കൃത്യം ഏഴു ദിവസം !!! അതിനുള്ളില്‍ കാശ് തന്നില്ലേല്‍ എന്റെ സ്വഭാവം നിനക്ക് അറിയാല്ലോ ബോക്സിംഗ് റിങ്ങിലെ ഇടി അല്ല പുറത്തു ഞാൻ, ഒരു മയം കാണിക്കില്ലാ” ഒരു ഭീഷണിയുടെ സ്വരത്തില്‍ അവനത് ബാലുവിനോട് പറഞ്ഞിട്ട് ദിയയെ ഒന്ന് ദേഷ്യത്തോടെ നോക്കിയ ശേഷം ബൈക്ക് ആക്‌സിലേറ്റർ മുറുക്കി അവിടെ നിന്ന് പോയി.

ബാലു മന്ദം മന്ദം വിളറിയ മുഖത്തോടെ ദിയയുടെ അടുത്തേക്ക് വന്നു.

“നീ അവനോട് കാശ് വാങ്ങിയോ ബാലു..”

“ഹ്മം …..എനിക്ക് അന്ന് ഒരു അത്യവശ്യം വന്നപ്പോള്‍ “

“എത്ര രൂപ “

“ര.. രണ്ടു ലക്ഷം രൂപ “

“ദൈവമേ നിനക്ക് വേറെ ആരെയും കിട്ടിയില്ലേല്‍ കാശ് വാങ്ങാന്‍, എന്തിനാട ഇത്രയും കാശ് വാങ്ങിയത്”

“നിന്റെ കയ്യില്‍ കാശ് ഇല്ലല്ലോ പിന്നെ എന്തിനാ ഇതൊക്കെ അറിഞ്ഞിട്ടു …” ബാലു ദേഷ്യത്തില്‍ മറുപടി പറഞ്ഞു .

“നീയിത്ര ചൂടാകാന്‍ എന്തിരിക്കുന്നു...നിനക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഞാനും കൂടെ വേണ്ടേ പരിഹരിക്കാന്‍....”
ദിയ പരിഭവത്തില്‍ പറഞ്ഞു.

“തല്‍ക്കാലം എനിക്ക് ആരുടേയും സഹായം വേണ്ടാ..” ബാലു ദേഷ്യത്തിലവളോട് പറഞ്ഞു.

“ശെരി, വൈകുന്നു പോകാം ബാലു...”

അന്ന് അവര്‍ രണ്ടുപേരും അതും പറഞ്ഞു പിണങ്ങിയാണ് തിരികെ ഹോസ്റ്റലിലേക്ക് ചെന്നത്. ബാലു അങ്ങനെ പൊട്ടിത്തെറിച്ചത് ദിയയുടെ മനസ്സിൽ വിങ്ങലുണ്ടാക്കി. അവൾ റൂമില്‍ എത്തിയപ്പോൾ അവളുടെ മുഖം വാടിയിരിക്കുന്ന കണ്ടു മെര്‍ലിന്‍ ചോദിച്ചു.

“എന്ത് പറ്റിയെടീ“

💬 Comments

View all comments