0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

തീരും. അത് കൊണ്ടാണ് അന്ന് രാകേഷും അവൻ നിന്നെ പ്രൊപ്പോസ് ചെയ്തപ്പോള്‍ സപ്പോര്‍ട്ട് ചെയ്തത് അല്ലാതെ മറ്റൊന്നും കൊണ്ടല്ല.

ഞങ്ങൾക്ക് നീയാണ് വലുത്. ഈ നാല് വർഷവും നിന്റെ ഏതു പ്രശ്നത്തിനും ഞാനും നീനയും കൂടെയുണ്ടാകും, പക്ഷെ ഈ കുഴപ്പത്തിൽ നിന്നും കര കയറാൻ തത്കാലം അതെ വഴിയുള്ളു. അതായത് നീ വിക്രം ചേട്ടന്റെ ലൈന്‍ ആയാല്‍ ഒരു പക്ഷെ വിക്രം ചേട്ടന്‍ ബാലുവിനോട് തിരികെ പൈസ പോലും ചോദിക്കില്ലാ, നിന്നെ കിട്ടാത്ത ദേഷ്യത്തിന് ആണ് വേറെ ഒരു കൊച്ചിനെ കിട്ടിയപ്പോൾ അങ്ങേര് പോയതെന്നു ഗോസിപ്പ് ഉണ്ട്, പക്ഷെ നിന്നോടുള്ള താല്പര്യം എന്തായാലും പോയിക്കാണില്ല”

മെര്‍ലിന്‍ പറഞ്ഞു നിർത്തി. എല്ലാം കേട്ട് ദിയ തളര്‍ന്നു ബെഡിൽ ഇരുന്നു പോയി. നീന ദിയയുടെ അടുത്ത് വന്നു ഇരുന്നുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി.

“ഡീ നീ ശരിക്ക് ആലോചിക്ക് ..നമുക്ക് നഷ്ടപെടാന്‍ എന്താണിപ്പോ ബാലു ഏതായാലും നിന്നെ കെട്ടും. പിന്നെ അവന്‍ ഇത്രയെല്ലാം നിനക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടു ഇനിയും നീ ...”

“അത് അല്ലാതെ കാഷിനുള്ള ഒരു വഴിയും നീ കാണുന്നില്ലേ നീനേ….” ദിയ മനസുവിട്ടു ചോദിച്ചു.

“പെട്ടന്ന് ഇത്രേം പൈസ എങ്ങനെയാണ് വീട്ടിൽ ചോദിക്കുക അതാണ്...എന്തായാലും ഒന്ന് ആലോചിക്കട്ടെ ...നമ്മുടെ ക്‌ളാസ്സിലെ പിള്ളേരോട് ഒന്ന് നമുക്ക് ചോദിച്ചു നോക്കാം. നാളെ വൈകീട്ടാവുമ്പോഴേക്കും...എന്തേലും വഴി കണ്ടെത്താം
ദിയ...നീ വിഷമിക്കണ്ട ..” മെർലിൻ പറഞ്ഞു നിർത്തി.

“പിന്നെ മെർലി, നീനെ ഞാനീ വിവരം അറിഞ്ഞത്, ഒരിക്കലും ബാലു അറിയാൻ പാടില്ല....”

പിറ്റേന്ന് ക്‌ളാസിൽ ബാലുവിന്റെ അടുത്തിരിക്കുമ്പോ അവൻ തനിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യതയെകുറിച്ചായിരുന്നു

💬 Comments

View all comments