0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

ദിയയുടെ മനസ് മുഴുവൻ, തന്റെയൊപ്പം പഠിക്കാൻ വേണ്ടി, തന്നെ പിരിയാതിരിക്കാൻ വേണ്ടിയാണു അവനിത്രയും റിസ്ക് എടുത്തത്, അത് തന്റെ കൂടെ ഉത്തരവാദിത്തം ആണെന്ന് ദിയ മനസിലുറച്ചു.

ക്ലാസ് തുടങ്ങി രണ്ടു മണിക്കൂർ ആയപ്പോളെക്കും ദിയയ്ക്ക് തലവേദനയെടുത്തപ്പോൾ അവൾ പെർമിഷൻ ചോദിച്ചു നേരെ ലൈബ്രറിയിലേക്ക് ചെന്നിരുന്നു, ബഹളമില്ലതെ ഒരല്പം സമാധാനത്തിനു വേണ്ടിയാണവൾ അവിടെ ചെന്നത്, അധികനേരമാവും മുന്നേ മെർലിൻ കോഫീ ഷോപ്പിൽ വരുന്നുണ്ടെന്നു മെസ്സേജ് ചെയ്തപ്പോൾ ദിയ വേഗം അവിടെ നിന്നും നടന്നു കോഫി ഷോപ്പിലേക്ക് എത്തി. മെർലിൻ അവിടെയുണ്ടായിരുന്നു, രാകേഷിന്റെയൊപ്പം കോഫി കുടിച്ചിരിക്കുന്നു..

“കാഷ് റെഡിയായോ ..മെർലി ...” ദിയ പ്രതീക്ഷയോടെ ചോദിച്ചു കസേരയിൽ ഇരുന്നു.

“ഇല്ലെടി ..ഒരു 70,000 രൂപം ആകെ ആയിട്ടുണ്ട് ..” ദിയ നിരാശയോടെ കസേരയിൽ ഇരുന്നു…

“അപ്പൊ ഇനിയും 1,30,000, അതെങ്ങനെ ഒപ്പിക്കുമെന്നു ഒരു പിടിയുമില്ല.!!!!”

“എടി.. നീ തളരേണ്ട ...കാശില്ലാതെ തന്നെ ഞാനൊരു പോംവഴി കണ്ടിട്ടുണ്ട് ...”

“എന്ത് പോംവഴി ...നീ കാര്യം പറ ..”

“നീ ദേഷ്യപ്പെടാനോ ...ചാടിക്കടിക്കാനോ വരണ്ട ….ഞാൻ നിന്നോട് പറഞ്ഞ കാര്യം തന്നെയാണ്. നീ ഒന്നുടെ ശെരിക്ക് ആലോചിച്ചിട് മറുപടി പറഞ്ഞാൽ മതി …എന്റെ മാത്രമല്ല രാകേഷിന്റെയും സജേഷൻ ഇതാണ്”

“ടെൻഷൻ അടിപ്പിക്കല്ലേ മെർലി!!!” അവൾ രാകേഷിനെയും നോക്കിയപ്പോൾ….

“നീ ചെറുതായിട്ടൊന്നു അഭിനയിക്കണം ...” രാകേഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“എന്ന് വച്ചാല്‍….”

“നീ വിക്രം ചേട്ടനോട് അങ്ങേരെ ഇഷ്ടം ആണെന്ന് പറയുന്നു”

“അയ്യോ!!! നല്ല ബെസ്റ്റ് സൊല്യൂഷൻ!!!
അതൊന്നു വേണ്ടാ, അയാളെ നിനക്ക് അറിയാഞ്ഞിട്ടാ” ദിയയുടെ മുഖത്ത് സമ്മിശ്ര വികാരം വരുന്നത് അവള്‍

💬 Comments

View all comments