Chapter Title : ? ലെമനേഡ് ? [? ? ? ? ?]
ദിയ വാട്സാപ്പ് വാട്സാപ്പ് ക്ലോസു ചെയ്തു.
റിംഗ് സൌണ്ട് കേട്ട് മെര്‍ലിന്‍ എഴുന്നേറ്റു ഉറക്കച്ചടവോടെ ചോദിച്ചു .
“എന്തുവാടി ഇപ്പോളെ ഫോണ്‍ വിളി തുടങ്ങിയോ”
ദിയ ചിരിയോടെ Whatsapp Messages നീട്ടി പിടിച്ചു. മെര്‍ലിന്‍ അത് മുഴവന്‍ വായിച്ചു.
“ഹ്മം ..പോരാ അഭിനയം പോരാ ..മോള്‍ കുറെ കൂടി നന്നാവാന്‍ ഉണ്ട്”
“അതെന്തു പറ്റിയെടി ..എന്താ കുഴപ്പം”
“നീ വിളിക്കാഞ്ഞത് നന്നായി അല്ലേല്‍ ഇന്ന് തന്നെ വിക്രം ചേട്ടന് കാര്യം മനസ്സിലായെനേ...”
“ഹ്മം ..എനിക്ക് കുഴപ്പം ഒന്ന് തോന്നിയില്ലല്ലോ” നീന അതുകേട്ടു പറഞ്ഞു.
“ഡീ അത് നിനക്ക് മന്സ്സിലാകാഞ്ഞട്ടാ “
“ഹ്മം പിന്നെ ഞാന്‍ എന്ത് ചെയ്യണം എന്ന് എന്റെ ഗുരു ഒന്ന് പറഞ്ഞു താ…” ദിയ കളിയാക്കുന്ന സ്വരത്തില്‍ മെർലിനോട് ചോദിച്ചു.
ഈ അഭിനയം എന്നൊക്കെ പറയുന്നത് ഉള്ളില്‍ നിന്ന് വരണം “
“എന്റെ ഉളില്‍ ഇത്രേ ഒക്കെ ഉള്ളൂ ..ഞാന്‍ അഭിനയം അല്ല പഠിക്കുനത് ...M.B.BS ആണ്”
“ഇതാ നിന്റെ കുഴപ്പം ഒരു നല്ല കാര്യം പറയാന്‍ പറ്റൂല്ലാ ....”
“എങ്കില്‍ നീ പറ ഞാന്‍ കേള്‍ക്കാം..”
“അങ്ങനെ ചോതീര് ..ഒന്നാമതായി നീ നിന്റെ ക്യാരക്ടര്‍ കുറെ കൂടി ഉള്‍കൊള്ളണം..”
“എന്ന് വച്ചാല്‍ “
“എന്ന് വച്ചാല്‍ നീ ബാലുവുമായി ശെരിക്കും ബ്രെക്കപ്പായി വിചാരിക്കണം, മനസ്സ് കൊണ്ട് വിക്രം ചേട്ടന്റെ കാമുകി ആണെന്ന് കരുതണം. അതിനു നീ നിന്റെ വിക്രം ചേട്ടന്റെ പോസിടിവ് ആദ്യം നോക്കണം .”
“അതിനു എന്റെ വിക്രം ചേട്ടന് എന്താ ഇതിനു മാത്രം പോസിടിവ് ?”
മെര്‍ലിന്‍ ചിരിച്ചു…
“നീയിപ്പോ
💬 Comments
View all comments