0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

മുതല്‍ നീ എന്റെ ഉറക്കം കളയുന്നതാ ഈ രൂപം പക്ഷെ നീ YES പറഞ്ഞ സമയം ശരി അല്ലാതെ പോയീ” അവൻ ചെറിയ നിരാശയോടെ പറഞ്ഞു.

“അതെന്തു പറ്റി…?” ദിയ ഐസ്ക്രീം നുണയുന്നതിനിടെ ചോദിച്ചു.

“അടുത്ത ആഴ്ച മുതല്‍ യൂണിവേര്‍‌സിറ്റി ആര്‍ട്സ് - സ്പോര്‍ട്സ് എല്ലാം തുടങ്ങുകയല്ലേ. ബോക്സിംഗിലു ഞാന്‍ ആണ് നമ്മുടെ കോളജിന്റെ പ്രതി നിധി.”

“അതൊക്കെ എനിക്കറിയാം…
പിന്നെ..ഞാന്‍ വന്നത് കൊണ്ട് ഉള്ള പാഷന്‍ കളയണ്ടാ...”

“എന്നാലും ആശിച്ചത് കിട്ടാൻ നേരം കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറയുന്നപോലെയായി…”

ദിയ അറിയാതെ ചിരിച്ചു പോയി. അവളുടെ നിഷ്കളങ്കമായി മോഹിനിയെപോലെ നുണകുഴി വിടർത്തിയുള്ള ചിരി കണ്ടപ്പോള്‍ വിക്രത്തിന്റെ ഹൃദയം ഇളകി.

“എന്ത് ചിരിയാ..... ഇങ്ങനെ ചിരിക്കാതെ പൊന്നെ..
ഞാന്‍ പിന്നെ ഒന്നും നോക്കില്ലേ …..
നിന്നെ കൊണ്ടേ ഇവിടുന്നു പോകൂ…”

“ഹ്മം...” ദിയ ഒരു കപട ദേഷ്യം കാട്ടി .

മറ്റുള്ളവര്‍ വിളിക്കും വരെ രണ്ടു ആളും സംസാരം തുടര്‍ന്ന്....

“ദിയ മോളെ നേരത്തെ ചെന്നില്ലേല്‍ പിന്നെ വാര്‍ഡന്‍ ഗേറ്റ് അടക്കും…” നീന ഒരു കള്ളച്ചിരിയോടെ പിന്നില്‍ നിന്ന് പറഞ്ഞു.

“Wait wait...will drop you girls..”
വിക്രം തന്നെ അവരെ ഹോസ്റ്റലിൽ കൊണ്ട് ഇറക്കി .

വിക്രം ബാലുവിനെ പോലെ അല്ല. കുറെ കൂടി “Manly” ആണ്. ദിയ ഷവറിൽ നനയുമ്പോ മനസ്സില്‍ കരുതി.

രാത്രി കടന്നപ്പോള്‍ ആണ് മെര്‍ലിന്‍ ചോദിച്ചത് .
“ഡീ നിന്റെ ഫോണില്‍ ബാലുവിന്റെ കുറെ മിസ്സ്ഡ് കാള്‍ കണ്ടിരുന്നു.....നീ അവനോട് പറഞ്ഞിരുന്നോ “

അയ്യോ ദിയ തലയില്‍ കൈ വച്ച്

💬 Comments

View all comments