Chapter Title : ? ലെമനേഡ് ? [? ? ? ? ?]
വല്ല്യ സമ്മാനമോ “ ദിയ വാ പൊളിച്ചു ചോദിച്ചു
“അല്ല ബെറ്റ് ഞാൻ ജയിച്ചാലോ!?? എനിക്കെന്തു തരും ?” വിക്രം ചോദിച്ചു
“അതിപ്പം ഞാൻ ജയിക്കെല്ലെന്നു ഉറപ്പ് അല്ലെ …..പിന്നെ ആ ഒരു ചോദ്യത്തിന്റെ കാര്യമേയില്ല!!”
“എന്നാലും അങ്ങനെ അല്ലല്ലോ!! പിന്നെ ജയിച്ചാൽ വാക്ക് മാറല്ലേ ദിയ”
“ദിയ വാക്ക് ഒന്നും മാറില്ലാ…...ജയിച്ചു കഴിഞ്ഞു എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ പറഞ്ഞാല്‍ മതി. നീന സാക്ഷി!!”
ദിയ ചിരിച്ചു കൊണ്ട് നീനയെ കാട്ടി പറഞ്ഞു.
ആർട്സ് ഉം സ്പോർട്സും ഗംഭീരമായി നടന്നുകൊണ്ടിരുന്നു, ഒത്തിരി കുട്ടികൾ പല കോളേജിൽ നിന്നും ഉണ്ടായിരുന്നു. പ്രോഗ്രാംസിൽ ബോക്സിങ് തന്നെയാണ് മെയിൻ അട്രാക്ഷൻ!. എല്ലാരേയും പോലെ വിക്രമിന്റെ ബോക്സിംഗ് കാണാന്‍ ദിയയും പോയിരുന്നു. മെര്‍ലിനും നീനയും രാകേഷും കൂടെ ഉണ്ടായിരുന്നു. വിക്രം അനായാസമായാണ് എതിരാളികളെ വീഴ്ത്തുന്നത്. അവന്റെ പ്രകടനം ദിയ ആവേശത്തോടെ കണ്ടു. കാണികൾ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് ദിയ അത്ഭുദത്തോടെ കണ്ടു. ദിയയെ വിക്രം ഇടിക്കുന്നതിന്റെ ഇടയിൽ കാണികളുടെ കൂട്ടത്തിൽ നിന്നും കണ്ടപ്പോൾ അവനു ആവേശം കൂടി. മത്സരം വിജയിച്ചശേഷം വിക്രം ദിയക്ക് ഫ്ലയിംഗ് കിസ്സ് കൊടുത്തു, ദിയ അത് കണ്ടു ഗാലറിയിൽ നിന്നും കൈ കൊണ്ട് ആംഗ്യം കാട്ടി.
ഓട്ടോയിൽ തിരികെ തിരിച്ചു പോകാന്‍ നേരം വിക്രമിനെ പറ്റി ആയിരുന്നു ദിയ സംസാരിച്ചത് മുഴുവന്‍. എല്ലാം കേട്ട് നീന പറഞ്ഞു. “പെണ്ണെ ദിയ നീ ഇപ്പോള്‍ അഭിനയം തന്നെ അല്ലേ.!!?”
“ഒന്ന് പോടീ…”
ദിയ കളിയാക്കിയെങ്കിലും അവളാ ചോദ്യം സ്വയം മനസ്സിനോട് ചോദിച്ചു. പിറ്റേന്ന് കോളജില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ വിക്രമിന്റെ
💬 Comments
View all comments