Chapter Title : ? ലെമനേഡ് ? [? ? ? ? ?]
me” എന്ന് വിക്രം പറഞ്ഞു. ഇച്ചിരി ദൂരം നടന്നപ്പോൾ ബാലു അവളെ സന്ദേഹത്തോടെ നോക്കുന്നത് മെർലിൻ ശ്രദ്ധിച്ചു, അവളവനോട് പറഞ്ഞു.
“ഡാ അവള് വന്നോളും…”
ബാലു അന്നേരം ഒരു ഫ്രൂട്ട് ജൂസ് എടുത്തു കുടിക്കാൻ തുടങ്ങി.
വിക്രമും ദിയയും പോയിട്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ തിരികെ വരാഞ്ഞിട്ട് ബാലുവിന് ഇരിക്ക പൊറുതിയില്ല! അവനാകെ പേടിച്ചു, വിക്രത്തിന്റെ സ്വഭാവം ആളൊരു മുരടനും പെൺവിഷയത്തിൽ മന്നനും ആണ്. അവൻ തന്റെ ദിയയെ എന്തേലും ചെയ്തു കാണുമോ എന്നവൻ പേടിച്ചുകൊണ്ട് “എനിക്കും റെസ്റ്റ്‌റൂം പോണമെന്നു പറഞ്ഞുകൊണ്ട് ഓടിയപ്പോൾ. രാകേഷും ആദർശും കൂടെ പെൺകിളികളും ചിരിച്ചു.
“ഇങ്ങനെയുണ്ടോ ഒരു സംശയരോഗി!!”
മെർലിൻ പുച്ഛഭാവത്തോടെ നോക്കി.
ദിയയുടെ കൈവിരലിൽ പിടിച്ചുകൊണ്ട് സംസാരിക്കുന്ന വിക്രത്തെ കണ്ടപ്പോൾ അവൻ അടുത്തേക്ക് ചെന്നു. ദിയ അപ്പൊ യാന്ത്രികമായി അവളുടെ വിരലുകൾ വിട്ടുകൊണ്ട് “എന്താ ബാലു..”
“ഞാ...ൻ….ദിയയെ കാണാതായിട്ട് നോക്കാൻ വന്നതാണ്…”
“ഓ സംശയം..അല്ലെ ബാലു….
ശെരിയാണ്, ഞാനും ദിയയും ഇത്രനേരം ചുംബിക്കുകയായിരുന്നു” വിക്രം ചിരിച്ചുകൊണ്ട് ബാലുവിനോട് പറഞ്ഞു.
ദിയ അതുകേട്ടുകൊണ്ട് മുഖം പൊത്തി ചിരിച്ചു. ബാലുവിന്റെ മുഖത്തു ചോര പൊടിയുന്നുണ്ടായിരുന്നു , തന്നെ അവളുടെ മുന്നിൽ താഴ്ത്തി കെട്ടാൻ വിക്രം ചേട്ടന് വല്ലാത്ത ആവേശമാണിപ്പോ എന്ന് മനസിലാക്കി പ്രതികരിക്കാനാവാതെ അവൻ ദിയയെ ദയനീയമായി നോക്കി.
ദിയ ബാലുവിനോട് “നടക്ക് ഞാനിതാ വരുന്നു….”
ബാലു അതുകേട്ടു മുൻപിൽ നടന്നു.
നീനയും മെർലിനും കൂടെ എന്തോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു, എന്തോ ഒരു ഗെയിം പോലെ ദിയക്ക് തോന്നി.
“ഗെയ്‌സ്!!”
“നമുക്കൊരു Truth or dare കളിക്കാം”
നിങ്ങൾ കളിക്ക് ഞാൻ പോണു
💬 Comments
View all comments