Chapter Title : ? ലെമനേഡ് ? [? ? ? ? ?]
??? ??? ??? ??? ?????? ??? ???
രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ പിന്നെ കോളജ് ലീവ് ആണ് തുടർന്ന് അഞ്ചു ദിവസത്തേക്ക്. നാട്ടില്‍ പോകാന്‍ ഉള്ള സമയം ഒട്ടുമില്ല. എന്ത് ചെയ്യണം എന്ന് ഓര്‍ത്തു ഇരിക്കെ മെര്‍ലിന്‍ കയറി വരുന്നത്.
“ഡീ ലീവിന് എന്താ പ്രോഗ്രാംസ്!!”
“ഡീ ഒന്ന് അറിഞ്ഞില്ല്ലേ നമ്മള്‍ ഒരു ട്രിപ്പ് പോകുന്നു “
“എന്ത് ട്രിപ്പ് ഞാന്‍ അറിഞ്ഞില്ലല്ലോ”
ദിയ അത്ഭുതത്തോടെ ചോദിച്ചു
“നിന്റെ കാമുകന്‍ പറഞ്ഞില്ലേ”
“ആര് ബാലുവോ ? അവന്‍ വല്ല്യ പിണക്കമാ ”
“അയ്യേ ബാലുവല്ലാ .. വിക്രം ചേട്ടന്‍ നിന്റെ ഇപ്പോഴത്തെ കാമുകന്‍ “
“മെര്‍ലിനെ രാവിലെ ദേഷ്യം പിടിപ്പിക്കാതെ ഉള്ള കാര്യം പറയ്”
“എന്റെ പോന്നു മോളിനിയും ഞങ്ങള്‍ടെ അടുത്താ അഭിനിയിക്കുന്നത്. നീയും വിക്രമും ഗെയിം ന്റെ ഇടയിൽ ചുംബിച്ചത് പോട്ടെന്നു വക്കാം…പക്ഷെ.. കാറിന്റെ ഉള്ളിൽ രണ്ടാളും എന്താണ് ചെയ്തത്…..?!!! ഞങ്ങളൊന്നും അറിയുന്നില്ലെന്നു വിചാരിക്കണ്ട..”
“ഒന്ന് പോടീ….
അത് എനിക്ക് ഓർമ പോലുമില്ല.
നീ പറഞ്ഞതിന്റെ ബാക്കി പറാ... എന്ത് ട്രിപ്പിന്റെ കാര്യം”
ദിയ ആകാംഷയോടെ ചോദിച്ചു.
“ഡീ വിക്രം ചേട്ടന്റെ എസ്റ്റേറ്റ് ഉണ്ട് അവിടേക്ക് ഒരു ചെറിയ ട്രിപ്പ്. ഞാനും രാകേഷും നീനയും ആദര്‍ശും പിന്നെ നീയും വിക്രം ചേട്ടനും ഉണ്ടാകും എന്നാ വിക്രം ചേട്ടന്‍ പറഞ്ഞത്”
“പിന്നെ എന്നോട് ഒന്ന് പറഞ്ഞു പോലും ഇല്ലാ ..അതൊന്നും ശരിയാകില്ല”
“എന്ത് ശരിയാകില്ലെന്നു. ഇനി വിക്രം ചേട്ടനോട് പോയി പറ എല്ലാം അഭിനയമാണെന്ന്”
“അയ്യോ ഞാന്‍ ഒന്ന് വിളിക്കട്ടെ
വിക്രമിനെ..എന്തേലും നുണ അങ്ങോട്ട്
💬 Comments
View all comments