0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

അവൾക്ക് അവന്റെ നോട്ടം സത്യത്തിൽ അസ്വസ്‌ഥതയുണ്ടാക്കി. രാകേഷിന്റെ നോട്ടവും സംസാരവും അവള്‍ക്ക് ഉള്ളില്‍ ചിരിയാണ് വരുത്തിയതെങ്കില്‍ മറ്റേയാളുടെ നോട്ടം അവള്‍ക്ക് അല്‍പ്പം അപകടം പിടിച്ച പോലെ തോന്നി.

“എടാ ഇതാരാണെന്ന് മനസ്സിലായോ….“
രാകേഷ് അവനെ ചൂണ്ടി ചോദിച്ചു. ദിയയയും ബാലുവും ചോദ്യ ഭാവത്തില്‍ നോക്കി.

“ഇത് ആണ് വിക്രം …എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ..പിന്നെ ഇവനെ പറ്റി അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരില്ല...”

“ഒന്ന് ചുമ്മാ ഇരിയടെ” വിക്രം വണ്ടി ഓടിക്കുന്നതിനിടെ രാകേഷിനോട് പറഞ്ഞു. രാകേഷ് തുടര്‍ന്നു. “നമ്മുടെ കോളേജ് ചെയര്‍മാന്റെ അടുത്ത ആള്‍ ആണ് കക്ഷി…ഇവിടെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍….പിന്നെ ബോക്സിംഗ് ചാമ്പ്യന്‍...അത് കൊണ്ട് തന്നെ ചെയര്‍മാന് വേണ്ടി പിള്ളേരെ തല്ലല്‍ ആണ് ജോലി”..

ദിയ അവനെ നോക്കി. ഇരു നിറം, ഷേപ്പ് ചെയ്ത താടിയും മീശയും. കമ്മൽ ഇട്ടിട്ടുണ്ട്, അത്യാവശ്യം തോളിലേക്ക് എത്തും വിധം ഡാർക്ക് ബ്രൗൺ നിറമുള്ള സ്‌ട്രൈറ് ചെയ്ത മുടിയുണ്ട്, അത് പിറകിലേക്ക് കെട്ടിവെച്ചിട്ടുണ്ട്, ഒരു യോദ്ധാവിന്റെ പോലുള്ള ശരീരം അവന്റെ ഇറുകിയ ടീ ഷര്‍ട്ടില്‍ നിന്ന് അറിയാമായിരുന്നു ആളൊരു ഇടിക്കാരനാണെന്ന്. അവന്റെ കണ്ണുകള്‍ തന്നെ കൊത്തി പറിക്കുന്ന പോലെ അവള്‍ക്ക് തോന്നി.

“എന്തിനാടാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നത്…” രാകേഷ് വിക്രമിനോട് തമാശരൂപേണ പറഞ്ഞു.

വിക്രം ക്യാമ്പസ്‌ ഗേറ്റിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി. അവൻ പുറത്തു ഇറങ്ങി പുറകെ അവന്റെ സഹായിയെ പോലെ രാകേഷും ചാടി ഇറങ്ങി, “ ദിയാ ..ബാലു... രണ്ടാളും പുറത്തേക്ക് വരൂ ഞങ്ങള്‍ടെ ഫ്രണ്ട്സിനെ എല്ലാം ഒന്ന് പരിചയപ്പെടാം”

ഇരുവരും പുറത്തേക്കിറങ്ങി. വിക്രമിനെ കണ്ടതും

💬 Comments

View all comments