0%

Chapter Title : ? ലെമനേഡ് ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.5K

അവിടെ റാഗ് ചെയ്തു കൊണ്ടിരുന്ന കുറെ ചേട്ടന്‍ മാര്‍ ഓടി മാറുന്നത് ദിയ ശ്രദ്ധിച്ചു.

“എടേയ് ..എടേയ്”....രാകേഷ് അവമ്മാരെ കൈ കൊട്ടി വിളിച്ചു.
ഒന്ന് രണ്ടു പേര് ഓടിയെങ്കിലും കുറെ പിള്ളേര്‍ പേടിച്ചുകൊണ്ടു കാറിനടുത്തേക്ക് വന്നു. അവമ്മാരെല്ലാം സീനിയേര്‍സ് ആണ്. എല്ലാവരും ദിയയെ ഇടം കണ്ണിട്ടു നോക്കുന്നത് ബാലു ശ്രദ്ധിച്ചു. രാകേഷ് കാറില്‍ ചാരി നിന്ന് എല്ലാരോടുമായി പറഞ്ഞു

“മക്കളെ റാഗ് ചെയുന്നതൊന്നും കുഴപ്പം ഇല്ല..പിന്നെ ഇവരെ രണ്ടു പേരെ മാത്രം നോക്കി വെച്ചോ. ഇവരെ റാഗ് ചെയ്തു പണി വാങ്ങണ്ട...കേട്ടോ..!!
വിക്രമിനു വേണ്ട പെട്ടവര്‍ ആണ്
വെറുതെ എല്ലാം കൂടെ തല്ലു കൊള്ളാന്‍ നില്‍ക്കണ്ട “

“ഇതാരാ വിക്രം ചേട്ടായി” ഒരു ഫ്രീക്ക് ലുക്ക്‌ ഉള്ള പയ്യന്‍ ചോദിച്ചു.

“ആരാണെന്നു അറിഞ്ഞാലെ നിനക്ക് പറഞ്ഞത് അനുസരിക്കാൻ പറ്റൂ...” വിക്രം കൂളിംഗ് ഗ്ലാസ് വച്ച് കൊണ്ട് ചോദിച്ചു .

“അയ്യോ വേണ്ടായേ”

“ഡാ സൂരജെ ഇത് ആണ് വിക്രം കെട്ടാന്‍ പോകുന്ന പെണ്ണ്…. മറ്റത് അവളുടെ കസിന്‍” രാകേഷ് ദിയയെ ചൂണ്ടി പറഞ്ഞു. ദിയ ബാലുവിന്റെ മുഖത്ത് നോക്കി. പാവം വിളറി ഇരിക്കുന്നു.

“സാരമില്ല” അവള്‍ കണ്ണ് കൊണ്ട് കാണിച്ചു.

“ശരി ശരി..കൂടുതൽ വിശദികരണം ഒന്നും ഇല്ല….ഇവര്‍ക്ക് എന്തേലും പ്രശ്നം ഉണ്ടായാല്‍ ഞാന്‍ ഇടപെടും...”
വിക്രം പറഞ്ഞു നിര്‍ത്തി.

പിള്ളേര്‍ പിരിഞ്ഞു പോകുന്നത് കണ്ടു രാകേഷ് ചിരിച്ചു കൊണ്ട് ബാലുവിനോടും ദിയയോടും പറഞ്ഞു.

“ഇനി നിങ്ങള്‍ക്ക് ഇവിടെ ഒരു പ്രശ്നവും ഉണ്ടാകില്ല.” വേറേ വഴിയില്ലാത്തത് കൊണ്ട് രാകേഷ് പറഞ്ഞതാണെന്ന് ദിയക്ക് മനസിലായി, പക്ഷെ ബാലുവിന് നെഞ്ചിൽ ഒരു

💬 Comments

View all comments