0%

Chapter Title : Life of pain 2 ? [beginning the pain] [DK]

Author : demon king Read All Parts 453
ഒന്നാം ഭാഗത്തിന് നിങ്ങള് നൽകിയ സപ്പോർട്ടിന് ഞാൻ ആദ്യമേ നന്ദി പറയുന്നു. ഇനി ഉള്ള കുറച്ച ഭാഗത്ത് മറ്റു ഭാഷാ വരുന്ന സന്ദർഭം മുൻകൂട്ടി കണ്ട് എല്ലാവരും മലയാളം പറയുന്ന പോലെ ആണ് എഴുതിയിരിക്കുന്നത് . നിങ്ങളുടെ സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാവണം. സ്നേഹ പൂർവ്വം DK

Life of pain 2 ? [beginning the pain]

Author : DK

എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് അനുഭവപ്പെട്ടു. നടന്ന സംഭവങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിനെ വല്ലാതെ വ്യകുലനാക്കി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. ഏതോ ഒരു നഴ്സ് ഡോക്ടർ എന്ന് വിളിച്ച് ഓടുന്നത് കണ്ട്.നെഞ്ചിലും വയറിലും ഒക്കെ ecg യുടെ വയർ പിടിച്ചിരിക്കുന്നു. ദേഹത്ത് കൊറേ ഉണങ്ങിയ പാടുകൾ. തലക്ക് നല്ല വേദന ഉണ്ട്. ഞാൻ തലയിലേക്ക് കയവച്ച് നോക്കി . തല മോട്ട അടിച്ച പോലെ ഉണ്ട്. ചെറിയ കുറ്റി മുടി ആണ് ഉണ്ടായിരുന്നത്. തലയുടെ പിൻ ഭാഗത്തായി ഒരു മുറി ഉണങ്ങി ഇരിക്കുന്നു. എന്നാലും വേദന ഉണ്ട്. നഴ്സും ഡോക്ടറും മുറിയിലേക്ക് വന്നു. എന്റെ മനസ്സിൽ പിന്നെയും ആ അക്‌സൈഡന്റിന്റെ ഓർമകൾ വരുവാൻ തുടങ്ങി. എനിക്ക് തലയിൽ ഭയങ്കരമായി വേധനിക്കാൻ തുടങ്ങി. ഞാൻ ഒരുപാട് panic ആയി തുടങ്ങി. ഡോക്ടർ എന്തോ ഇഞ്ചക്ഷൻ എടുത്ത് കുത്താൻ തുടങ്ങി. എനിക്ക് മയക്കം വരുവാൻ തുടങ്ങി. ആ അവസ്ഥയിലും ഞൻ അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും കര്യങ്ങൾ ചൊതിക്കുന്നുണ്ടായിരുന്നു. എന്റെ നാവ് കുഴയാൻ തുടങ്ങി. ഞാൻ പിന്നെയും ഉറക്കത്തിലേക്ക് വീണു. പിന്നെയും എനിക്ക് ഭോതം വന്നു. ഇപ്രാവശ്യം എന്റെ ദേഹത്ത് വയറോന്നും ഇല്ല. എന്റെ മുന്നിൽ അച്ഛന്റെ ആത്മാർത്ഥ സുഹൃത്തും തുണിക്കടയിലെ മാനേജറും ആയ ഗോപലേട്ടനും എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയ അതിയും,രാജീവും ഉണ്ടായിരുന്നു. അവരുടെ മുഖത്ത് സന്തോഷവും സങ്കടവും കലർന്ന ഒരു ഭാവം ആയിരുന്നു. ഞാൻ എഴുന്നേൽക്കാൻ നോക്കി . ശരീരം എന്തോ അങ്ങോട്ട് ഉറക്കുന്നില്ല. കൊറേ ആയി എഴുന്നേൽക്കാത്തത് പോലെ. "ഗോപാലേട്ടാ അച്ഛനും അമ്മയും ചേച്ചിയും എവടെ. എനിക്ക് അവരെ ഇപ്പൊ കാണണം." "മോനെ... നീ ഇപ്പൊ റെസ്റ്റ് എടുക്ക്‌ നമുക്ക് പിന്നെ സംസാരിക്കാം." " അതൊന്നും പറ്റില്ല . എനിക്കവരെ ഇപ്പൊ കാണണം" ഞാൻ വീണ്ടും panic ആവാൻ തുടങ്ങി. ഞാൻ അവരോട് മാറി മാറി ചോതിച്ച്.അവരുടെ മൗനം എനിക്ക് കൂടുതൽ ടെൻഷൻ

💬 Comments

View all comments