Chapter Title : Life of pain 2 ? [beginning the pain] [DK]
ഭോതം വന്നു. ഇപ്രാവശ്യം എന്റെ ദേഹത്ത് വയറോന്നും ഇല്ല. എന്റെ മുന്നിൽ അച്ഛന്റെ ആത്മാർത്ഥ സുഹൃത്തും തുണിക്കടയിലെ മാനേജറും ആയ ഗോപലേട്ടനും എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയ അതിയും,രാജീവും ഉണ്ടായിരുന്നു. അവരുടെ മുഖത്ത് സന്തോഷവും സങ്കടവും കലർന്ന ഒരു ഭാവം ആയിരുന്നു.
ഞാൻ എഴുന്നേൽക്കാൻ നോക്കി . ശരീരം എന്തോ അങ്ങോട്ട് ഉറക്കുന്നില്ല. കൊറേ ആയി എഴുന്നേൽക്കാത്തത് പോലെ.
"ഗോപാലേട്ടാ അച്ഛനും അമ്മയും ചേച്ചിയും എവടെ. എനിക്ക് അവരെ ഇപ്പൊ കാണണം."
"മോനെ... നീ ഇപ്പൊ റെസ്റ്റ് എടുക്ക് നമുക്ക് പിന്നെ സംസാരിക്കാം."
" അതൊന്നും പറ്റില്ല . എനിക്കവരെ ഇപ്പൊ കാണണം"
ഞാൻ വീണ്ടും panic ആവാൻ തുടങ്ങി. ഞാൻ അവരോട് മാറി മാറി ചോതിച്ച്.അവരുടെ മൗനം എനിക്ക് കൂടുതൽ ടെൻഷൻ ഉണ്ടാക്കാൻ തുടങ്ങി.
"എടാ ആദി ഒന്ന് പറയടാ... അവരൊക്കെ എവടെ "
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നുണ്ടായിരുന്നു.അവൻ എന്നെ ചേർത്ത് കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
" അവർ പോയടാ.നമ്മളെ വിട്ട് അവർ പോയട..."
അത് എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു.എന്റെ തൊണ്ടയിലെ വെള്ളം വറ്റാൻ തുടങ്ങി. അവന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
" ഇല്ല ! അങ്ങനെ സംഭവിക്കില്ല. നിങ്ങള് എന്നെ പറ്റിക്കുകയാ. അവർക്ക് ഒന്നും ഇല്ല ഒന്നും ഇല്ല"
"ഞാൻ എന്തിനാടാ നിന്നെ പറ്റിക്കുന്നത് ഞൻ പറഞ്ഞത് സത്യം ആടാ. നീയും മരിച്ചു എന്നാ ഞങൾ കരുതിയത് പക്ഷേ നീ അത്ഭുതകരമായി രക്ഷപ്പെട്ടു."
അത് കേട്ടതും ചങ്ക് കിടന്നു പൊടിയാൻ തുടങ്ങി. തല മൊത്തം കറങ്ങുന്ന പോലെ
💬 Comments
View all comments