Chapter Title : Life of pain 2 ? [beginning the pain] [DK]
കാര്യത്തിൽ ഗോപലേട്ടനും വളരെ വിഷമത്തിൽ ആയിരുന്നു. എന്റെയും അച്ഛന്റെയും അസാന്യത്തിൽ പോലും അദ്ദേഹം കട വളരെ ആത്മാർത്ഥമായി തന്നെ മാനേജ് ചെയ്തു.അവസാനം റിസൾട്ട് വന്നു കോളജിൽ ചേരേണ്ട സമയം ആയി. എന്റെ അവസ്ഥ അപ്പോളും ദയനീയം.
ഒരു ദിവസം ഗോപാലേട്ടൻ എന്റെ വീട്ടിലേക്ക് വന്നു.
"മോനെ മനു"
"ആ അങ്കിൾ ഇരിക്ക്"
അയാൻ അവിടെ ഇരുന്ന് മനുവിനെ നോക്കി. മുടി എല്ലാം അലംകൊലം ആയി കിടക്കുന്നു. കണ്ണിനു ചുറ്റും കറുപ്പ് പരന്നിരുന്നു.
"എന്താ മോനെ ഇങ്ങനെ ഓക്കേ ഇരുന്നാൽ മതിയോ കോളജിൽ ഒക്കെ ചേരണ്ടെ."
"ചേരണം അങ്കിൾ"
"എനിക്ക് നിന്നോട് കൊറച്ച് സംസാരിക്കാൻ ഉണ്ട്"
"പറഞ്ഞോളൂ അങ്കിൾ"
അയാൽ ചുറ്റും ഒന്ന് കണ്ണോടിച്ചു ഡൈനിങ് ടേബിളിന്റെ മുകളിൽ തന്റെ ഗുളിക കിടക്കുന്നു. അയാൽ അവനെ ഒന്ന് നോക്കി. അവൻ നിലത്തേക്ക് നോക്കി എദോക്കയോ ആലോചിച്ച് ഇരിക്കുന്നു. അയാൽ എഴുന്നേറ്റ് ഡൈനിങ് ടേബിളിൽ ഇരുന്ന ഗുളിക ജനൽ വഴി ദൂരെ എറിഞ്ഞു. മനു അത് കണ്ണും മിഴിച്ച് നോക്കി നിന്നു.
"മതി നിന്റെ മരുന്ന് കഴിക്കൽ. ഇതിന് മരുന്നല്ല നിനക്ക് വേണ്ടത്. ഇൗ വീട് ഇൗ നാട് അതാണ് നിന്നെ ഇങ്ങിനെ ആക്കിയത്. നീ അത് വിട്ട് മാറി നിൽക്കണം. ഞാൻ നിനക്ക് ബാംഗ്ലൂരിൽ ഒരു കോളജിൽ admission വാങ്ങിയിട്ടുണ്ട്. നീ അവടെ പഠിച്ചാൽ മതി. ഇനി കുറച്ച് കാലത്തിനു നീ നാട്ടിൽ വരണ്ട അതിയെയും രാജീവിനെയും കാണണ്ട. "
ഇത്രയും അദ്ദേഹം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.
മനു അതിനു തല ഒന്ന് ആട്ടുക മാത്രം ചെയ്തു.
💬 Comments
View all comments