0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
ഇല്ലടീ. എന്തോ മനസ്സിന് ഒരു സുഖം ഇല്ല. ആരോ എന്നോട് ഇവിടെ നിൽക്കണം എന്ന് പറയുന്ന പോലെ. നീ പൊയ്ക്കോ ഞൻ രാവിലെ വന്ന് ഓഫീസിൽ പോയ്ക്കൊളാം." "മ്മ്‌... ശെരിയെടി. വല്ല ആവിശ്യം ഉണ്ടെങ്കിൽ വിളിക്ക്" രൂപ അവിടെ നിന്നും പോയി. അഞ്ജു മനുവിന്റെ അടുത്ത് പോയി ഇരുന്നു. "എന്താ മാഷേ ആലോജിക്കുന്നെ... അടുത്ത ആത്മഹത്യ എങ്ങനെ വേണം എന്ന് ആലോജിക്കയാണോ..." അവൻ ഒരു ചിരി മാത്രം മറുപടി നൽകി. "ദാ.. ഇതാണ് ഏട്ടന്റെ പ്രശ്നം. എന്റെ ഏട്ടാ ആരു എന്ത് ചൊതിച്ചാലും ഇങ്ങനെ ചിരിച്ച് കളയല്ലേ... ഇത് കാണുന്നവർക്ക് ഇവന് നമ്മളെ പിടിക്കുന്നില്ല എന്നാണ് തോന്നുക. ഒന്നല്ലെങ്കിൽ ഉത്തരം പറയുക അല്ലെങ്കിൽ അറിയില്ല എന്ന് പറയുക. ഇനി അത് പിടിച്ചില്ല എങ്കിൽ മുഖത്ത് നോക്കി താൽപ്പര്യം ഇല്ല എന്ന് പറയാ... Communication ആണ് വിഷമത്തിൽ നിന്ന് തിരിച്ച് വരാൻ ഉള്ള ബെസ്റ്റ് മെഡിസിൻ. ഏട്ടന്റെ പ്രശനം എന്താണ് പറയാൻ ബുദ്ധിമുട്ട് ഉണ്ടേൽ പറയണ്ട.പക്ഷേ ആരെയും അവൊയ്ഡ് ചെയ്യാതെ ഇരിക്കുക. Be cool" ഞാൻ അവളുടെ കണ്ണുകളിലേക്ക് കണ്ണുകളിലേക്ക് നോക്കി.എന്തോ അവള് അടുതുള്ളപ്പോ എല്ലാവരെയും ഒരുമിച്ച് തിരിച്ച് കിട്ടിയ പോലെ. ഇൗ സമയം മരുന്നും വാങ്ങി രാജീവ് ഓഫീസിലേക്ക് കേറി വന്നു. "എന്റെ പൊന്നേ... നിന്റെ മുഖം ഇങ്ങനെ കണ്ടിട്ട് എത്ര കാലം ആയട..." എന്റെ മുഖത്തെ തെളിച്ചം കണ്ട് അവൻ ചോതിച്ചു.
"അതൊക്കെ പോട്ടെ ആരാ ഇൗ മാളൂ. കണ്ണ് തുറക്കുന്നതിന് മുമ്പ് കൊറേ വട്ടം ആ പേര് വിളിക്കുന്നുണ്ടായിരുന്നല്ലോ" നിമിഷ നീരംകൊണ്ട് എന്റെ മുഖത്തെ

💬 Comments

View all comments