0%

Chapter Title : Life of pain 3 ? [Third birth] [DK]

Author : demon king Read All Parts 1.7K
നാൾ കെട്ടിവച്ച കണ്ണുനീർ ഞൻ കരഞ്ഞ് തീർത്തു. വലിയ ഒരു ഭാരം ഒഴിഞ്ഞ് പോകുന്ന പോലെ ഒരു ഫീൽ. ഇതെല്ലാം കണ്ട് രൂപയും അഞ്ചുവും നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവിടെ നല്ല സൗണ്ട് ഉണ്ടായത് കൊണ്ട് അടുത്ത മുറിയിലെ ആൾക്കാർ അവിടെ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു. അവിടത്തെ തിരക്ക് എല്ലാം ഒഴിഞ്ഞു. ഇടയ്ക്ക് പോലീസ് വന്നു. ഇനി എങ്ങനെ ഉണ്ടാവരുത് എന്ന് വാണിങ് തന്ന് പോയി. രൂപ രാജീവിനെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. "എടീ... ഇത് പോലെ ഒരു അടിപൊളി കളിപ്പനെ എങ്ങനെ ആടി ഇവന് ഫ്രണ്ട് ആയി കിട്ടിയത്." രൂപ സ്വകാര്യ രൂപത്തിൽ അഞ്ജലിയുടെ ചെവിയിൽ പറഞ്ഞു. എന്നാല് രാജീവ് അത് കേൽക്കുന്നുണ്ടായിരുന്നു. അവൻ അവളെ ഒന്ന് പതിയേ ചിരിച്ചു.
പെട്ടെന്ന് നഴ്സ് വന്നു ഒരു ചീട്ട് തന്ന് ഇത് വങ്ങിച്ചിട്ട്‌ വരാൻ പറഞ്ഞു. രാജീവ് റൂമിന് പുറത്തേക്ക് പോയി. പിന്നാലെ ഓടി പോയി "ഏട്ടാ..." രാജീവ് തിരിഞ്ഞ് നോക്കി. " മനു ഏട്ടൻ എന്തിനാ ഇങ്ങനെ ചെയ്തത്. അവള് ആകാംഷയോടെ കിതച്ച് ചൊതിച്ചു " അവന് വേണ്ടപ്പെട്ടവർ അവന്റെ കൺമുന്നിൽ പിടഞ്ഞ് മരിച്ചു. അത് അവനെ എങ്ങനെ ഒരുവനാക്കി. തനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിച്ച ചിലർ വീണ്ടും മരിച്ചു വീണു. അത് അവനെ ഇവിടെ എത്തിച്ചു." ഇത്രയും പറഞ്ഞ് രാജീവ് നടന്നകന്നു. രാജീവ് പറഞ്ഞ് വാക്കുകൾ പൂർണമായി മനസ്സിലായില്ല എങ്കിലും ജീവിതം ആണ് മനുവിനെ ഇവിടെ കൊണ്ടെത്തിച്ചത് എന്ന് അവൾക്ക് മനസ്സിലായി. "എടീ വാ പോകാം . ഇപ്പൊ ഇവിടെ ആൾ ഉണ്ടല്ലോ..." രൂപ അവളോട് പറഞ്ഞു.

💬 Comments

View all comments