0%

Chapter Title : Life of pain 4 ? [Reborn The Devil] [DK]

Author : demon king Read All Parts 1.4K
ആ... നല്ല ബെസ്റ്റ് സ്ഥലത്ത് ആണ് റൊമാൻസ്. അഞ്ചു വേഗം അവനെ വിട്ട് മാറി കണ്ണ് തുടച്ച് നാണം കൊണ്ട് തല കുനിച്ചിരുന്നു. രൂപ : അയ്യോ... അവളുടെ നാണം കണ്ടോ. മനു ഏട്ടന്റെ വായിൽ നിന്ന് ഇഷ്ട്ടം ആണെന്ന് കേട്ടാലേ തിരിച്ച് പറയൂ എന്നൊക്കെ പറഞ്ഞ പെണ്ണ. ഇപ്പൊ കണ്ടോ... അഞ്ചു: ഞാൻ അല്ല. മനു ഏട്ടൻ തന്നെ ആണ് പറഞ്ഞത്. അവള് തല പൊക്കതെ നാണം നിറഞ്ഞ സ്വരത്തോടെ മൊഴിഞ്ഞു. രാജീവ്: എന്റെ അളിയാ.... നീ പ്രപോസ് ചെയ്തോ. മനു നാണം കലർത്തിയ ഒരു ചിരി കാണിച്ചു. രാജീവ്: ഒ... അവന്റെ ഒരു നാണം.അല്ലെങ്കിലും എനിക്ക് അറിയായിരുന്നു നിനക്ക് രണ്ട് തല്ലിന്റെ കുറവ് ഉണ്ടെന്ന്.കിട്ടേണ്ടത് കിട്ടിയപ്പോൾ തിരിച്ച് കൊടുക്കാനും പഠിച്ചു നന്നാവുകയും ചെയ്തു.
അഞ്ചു: അല്ലെങ്കിലും ഏട്ടൻ കണ്ണ് തുറന്നാൽ ഞാൻ പറയാൻ തീരുമാനിച്ചത് ആണ്. അപ്പോളേക്കും ഏട്ടൻ കേറി പറഞ്ഞു. അവള് നാണം കുണുങങി പറഞ്ഞു. രൂപയും രാജേഷും അത് കേട്ട് ചിരിച്ചു. രൂപ: എന്നിട്ട്‌ അവൻ പ്രപോസ്‌ ചെയ്തു കഴിഞ്ഞ് നീ എന്താ പറഞ്ഞത്. ചാടിക്കേറി ഇഷ്ട്ടം ആണെന്ന് പറഞ്ഞോ? മനു: അതിനു വാക്കുകൾ കൊണ്ട് അല്ല അവള് ഉത്തരം തന്നത്. മനു ചുണ്ടൊന്നു നനച്ച് ചിരിച്ച് കാണിച്ച്. അഞ്ജുവിന്റെ മുഖം കുറച്ച് കൂടെ ചുവന്നു. രാജീവ്: കണ്ട് പഠിക്കടി... രൂപ രാജീവിന്റെ വയറ്റിലേക്ക് ഒരു കുത്ത് വച്ച് കൊടുത്ത് രൂപ: അങ്ങനെ മോൻ അത് കണ്ട് പഠിക്കണ്ടാ... അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. **************************** പിറ്റേന്ന് മനു ഡിസ്ചാർജ് ആയി

💬 Comments

View all comments