Chapter Title : Life of pain 4 ? [Reborn The Devil] [DK]
റൂമിൽ എത്തി.
മനു: നീ ഇത് എവിടേക്ക് ആഡാ ഇൗ ഒരുങ്ങുകെട്ടി പോണെ...
റൂമിൽ എത്തി ഡ്രസ്സ് മാറുന്ന രാജീവിനെ നോക്കി മനു ചോദിച്ചു.
രാജീവ്: ഓഫീസിലേക്ക് ആണ് അളിയാ... നീ റെസ്റ്റ് എടുത്തോ...
മനു: എടാ ദ്രോഹി... എന്നെ ഒറ്റക്ക് ഇട്ട് പോവുകയാണോ ഡാ നാറി
രാജീവ് : എടാ... ഒരു ജോലി ആയാൽ കുറച്ചൊക്കെ ആത്മാർത്ഥത കാണിക്കണം. അല്ലാതെ ഇത് പോലെ തല്ലുണ്ടാക്കി വയ്യ എന്ന് പറഞ്ഞ് റെസ്റ്റ് എടുത്ത് പോകുന്നവരെ കൂട്ടിരുത്തുക അല്ല ചെയ്യാ...
മനു: മോൻ ഇപ്പൊ മുതലാ ആത്മാർത്ഥത പഠിപ്പിച്ചത്.
രാജീവ് : നീ എന്തോക്കെയ ഇൗ പറയണത്. ഒന്നല്ലെങ്കിൽ എന്റെ എക്സിന്റെ കമ്പനി അല്ലേട.
മനു: എന്നാ നിക്ക് ഞാനും വരാം.
രാജീവ്: അവടെ കിടക്കട നാറി. ഇനി 2 ദിവസം കഴിയാതെ നിന്നെ ആ ഓഫീസിന്റെ പരിസരത്ത് കണ്ടാ തല്ലി കാൽ ഓടിച്ച് കുടത്തും ഞാൻ.
"ഹാലോ... റെഡി ആയില്ലേ...."
ഡോർ തുറന്ന് രൂപ ചൊതിച്ചു
രാജീവ്: റെഡി ആണ് മുത്തേ...
ഡാ അളിയാ ഞാൻ പോട്ടെ...അത്രയും പറഞ്ഞ് രാജീവ് ഇറങ്ങിപ്പോയി. രൂപ പോകുന്നതിനു മുമ്പ് ഒരു ബൈ പറഞ്ഞ് പോയി. എന്തോ തനിച്ച് ആവുമ്പോൾ ഒരു സുഖം ഇല്ല. കുറച്ച് ദിവസങൾക്ക് മുമ്പ് ഒറ്റപ്പെടൽ മാത്രം ആഗ്രഹിച്ച ഞൻ ഇപ്പൊൾ ഒറ്റപ്പെടൽ വെറുക്കുന്നു. ഞാൻ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. എനിക്ക് തന്നെ ചിരി വന്നു. 8 വർഷം ആയി ഞൻ ധരിച്ച കോമാളി വേഷം ഞാൻ അഴിച്ച് വച്ചിരിക്കുന്നു. മനസ്സിലെ വലിയ വേദനകൾ
💬 Comments
View all comments