Chapter Title : Life of pain 4 ? [Reborn The Devil] [DK]
അപ്പുറത്ത് പോയി സംസാരിക്ക്.
രാജീവ്: ആരാടാ മനു.
അഞ്ചു : അതൊക്കെ സംസാരിച്ച് കഴിയുമ്പോ മനസ്സിലാവും.
മനു ഫോൺ എടുത്ത് പുറത്തേക്ക് നടന്നു.
" രാജീവ് ഏട്ടാ. എട്ടനോട് ഒരാൾക്ക് സംസാരിക്കണം എന്ന്."
അത് പറഞ്ഞ് രൂപ ഫോൺ രാജീവിന് കൊടുത്തു. നോക്കിയപ്പോ അച്ഛൻ എന്ന് എഴുതിയിട്ടുണ്ട്. അഞ്ചുവും രൂപയും രാജീവിനെ നോക്കി ഒന്ന് ചിരിച്ചു.
രാജീവ്: ഇൗ പണി ഇങ്ങനെ പ്രധീക്ഷിക്കാതെ തരും എന്ന് കരുതിയില്ല.
അഞ്ചു: മോൻ ചെല്ല്.
രാജീവ് ഫോണും.എടുത്ത് പുറത്തേക്ക് നടന്നു.
????????????
" ഹലോ..."
മനു ഫോൺ എടുത്ത് പതിയേ പറഞ്ഞു. മനസ്സിൽ വലിയ പേടി ഉണ്ടായിരുന്നു.
അമ്മ: ഹലോ... ഇത് മനു അല്ലേ...
മനു: ആ... അതേ അമ്മേ.
അമ്മ : അമ്മെന്നോ... അപ്പോളേക്കും നീ തീരുമാനിച്ചോ...
അവരുടെ ശബ്ദം കുറച്ച് കടുതത് ആയിരുന്നു..മനു ഉള്ള പേടിയുടെ കൂടെ അതും കൂടെ ആയപ്പോൾ ആകെ ചമ്മിയ പോലെ ആയി.
അമ്മ: ഹലോ... ഹലോ.... മനു....
മനു: ആ... ആന്റി... കേൾക്കാം...
അമ്മ: നീ പേടിച്ച് പോയോ ഞൻ വെറുതെ പറഞ്ഞത് ആണെടാ. നീ കര്യമക്കണ്ടാ...
മനു: അയ്യോ ആന്റി ഞാൻ ആകെ പേടിച്ച് പോയി. അഞ്ചു പെട്ടെന്ന് ആണ് ഫോൺ കൊണ്ടുവന്ന് തന്നത്. അതിന്റെ ടെൻഷനും ഉണ്ടായിരുന്നു.
അമ്മ: ആന്റിയൊ... അമ്മ എന്ന് വിളിക്കടാ...
അമ്മയുടെ സ്നേഹത്തോടെ ഉള്ള ശാസന.
അമ്മ: ഹലോ മനു. എന്താ മോനെ ഒന്നും മിണ്ടാത്തത്...
മനു: എന്റെ അമ്മ എന്നെ വഴക്ക് പറയുമ്പോ എനിക്ക് കിട്ടുന്ന അതേ ഫീൽ ആണ് ഇപ്പൊ കിട്ടുന്നത്
💬 Comments
View all comments