Chapter Title : Life of pain 4 ? [Reborn The Devil] [DK]
ആയി നല്ല ബർത്തവ് ആയി നിങ്ങളുടെ ഒപ്പം ഉണ്ടാവും . ഇത് എന്റെ വാക്ക് ആണ്.
കുറച്ച് നേരം അവളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല.
മനു: ഹലോ... മോളെ... ഞാൻ പറഞ്ഞത് തെറ്റായി പോയോ
ആതിര: ചേച്ചിയുടെ ചോയ്സ് എന്നും ബെസ്റ്റ് ആയിരിക്കും.
അവള് ഇടർന്ന ശബ്ദത്തിൽ പറഞ്ഞു.
ചേച്ചി എനിക്ക് വേണ്ടിയാണ് അവടെ വന്ന് കഷ്ടപ്പെടുന്നത് എന്ന് എനിക്ക് അറിയാം. ചേച്ചിയെ ചേട്ടൻ പോന്നു പോലെ നോക്കണം. ഞങ്ങടെ ചേച്ചി പാവാ...
മനു: മോളെ... ഇന്ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണം ഒരെയിരാൽ ആണ്. അഞ്ചു. അവൾക്ക് ഞാൻ അവൾക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ട് അവളുടെ എല്ലാ പ്രശ്നവും എന്റെ കൂടി ആണ്.അവളെ എല്ലാ സന്തോഷവും എന്റെ ആണ്. മോളുടെ പഠിത്തം ആയാലും കല്യാണം ആയാലും അതിനു ഇൗ ഏട്ടൻ നിന്റെ കൂടെ ഉണ്ടാവും. മോള് ആരെയും ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറരുത്. മോളുടെ സ്വപ്നം എന്തോ അതിന് പരിശ്രമിക്ക്. ഏട്ടന് മോളും അമ്മയും എന്നും ഒരു ബാധ്യത അല്ല.
അവള് ഒന്നും മിണ്ടുന്നില്ല. കരയുന്ന.ശബ്ദം മാത്രം കേൾക്കാം
മനു; അയ്യേ... എന്റെ കാന്താരി പെണ്ണ് അപ്പോളേക്കും കരഞ്ഞോ. ഇത്രേഉള്ളൂ എന്റെ ആതി കുട്ടി.
ആതിര: സന്തോഷം കൊണ്ടാണ് ഏട്ടാ... ഞാൻ അമ്മക്ക് കൊടുക്ക.
അവള് ഫോൺ അമ്മക്ക് കൈമാറി.
അമ്മ: ഹലോ മോനെ...
മനു: ആ... അമ്മേ...
അമ്മ: നിങ്ങള് ഇപ്പോളാ ഇങ്ങോട്ട് വരുന്നത്.
മനു: ഇൗ മാസം അവസാനം ജോലി റിസൈൈൻ ചെയ്യണം അമ്മേ. ഞങൾ അങ്ങോട്ട് വരുവാ...
💬 Comments
View all comments