Chapter Title : Life of pain 5 ? [DK] [Climax]
ഒപ്പം വേണം. അത് മാത്രം ചെയ്താൽ മതി
ഞാൻ ഒന്ന് തല ആട്ടുക.മാത്രം ചെയ്തു.
അൽപ നേരം കൂടി അവിടെ നിന്നതിനു ശേഷം ദേവിക അവിടന്ന് പോയി. ഒരു നിമിഷം പോലും മിണ്ടാതെ ഇരിക്കാത്ത അഞ്ജുവിന്റെ ഇൗ അവസ്ഥ എനിക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു.അവളിൽ നിന്ന് ഒരു നിമിഷം മാറിനിൽക്കാൻ പോലും എനിക്ക് പേടി ആണ്. ഇനി ഒരു നഷ്ട്ടം . അത് എനിക്ക് താങ്ങാൻ ആവില്ല.
അവള് കട്ടിലിൽ ചാരി ഇരുന്ന് എന്നെ തന്നെ നോക്കി ഇരിക്കുക ആണ്. ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു. അവള് എന്റെ നെഞ്ചില് തല വച്ചിരുന്നു. ഒരു നീണ്ട നിശ്ശബ്ദത. ഞാൻ അവളുടെ അലസമായി കിടക്കുന്ന മുടി കൈകൊണ്ട് നേരെ ആക്കി.
"' മനു ഏട്ടാ..."
ഞങളുടെ മൗനത്തിനു വിരാമം ഇട്ട് അവള് എന്നോട് സംസാരിച്ചു.
" മ്മ്...'
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു ചെയ്തു.
" ഞാൻ ഏട്ടന് വേണ്ടി കാത്ത് സൂക്ഷിച്ച എന്റെ ശരീരം അവർ...........'"'
വാക്കുകൾ പൂർത്തി ആക്കാൻ പറ്റാതെ അവളുടെ തൊണ്ടയിൽ കുടുങ്ങി. അവളുടെ ചൂട് കണ്ണുനീർ എന്റെ നെഞ്ചില് വീണു. അതിന്റെ ചൂടിൽ എന്റെ ഉള്ള് കിടന്ന് നീറാൻ തുടങ്ങി.
"' ഞാൻ ഇപ്പൊ അഴുക്കാണ് മനു ഏട്ടാ.... എന്നെ എവിടെയെങ്കിലും കൊണ്ടുപോയി കള............"
വാക്കുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് അവളുടെ വായിൽ എന്റെ കയ് മൂടി.
"' ഇനി ഒന്നും പറയണ്ട. അഴുക്ക് ശരീരത്ത് അല്ല മോളെ മനുഷ്യന്റെ മനസ്സിന് ആണ്. നിന്റെ ശരീരത്തെ ഞാൻ പ്രേമിച്ചില്ല. നിനക്ക് അറിയോ. നിന്നെ ഞാൻ നോക്കിയത് തന്നെ നിന്റെ വായാടിതരം കേട്ടിട്ട് ആണ്. നീ എന്റെ പകുതി ആണ്. നിന്റെ മേലിൽ ഉള്ള അഴുക്ക് എന്റെ മേലിലും ഉണ്ടാവും. നിന്റെ സങ്കടം അത് എന്റെ കൂടി ആണ്. അത് തീരുന്ന വരെ നിന്റെ ഒപ്പം കരയാൻ എന്റെ കണ്ണീർ ഒപ്പം കാണും. എനിക്ക് അറിയാം. എന്റെ അഞ്ചു നല്ലത് ആണ്. അത് മാത്രം മതി എനിക്ക്. വേറെ ഒന്നും വേണ്ടാ""
" എന്തിനാ
💬 Comments
View all comments